വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
Monday, June 21, 2021 10:15 PM IST
തൊ​ടു​പു​ഴ: വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. മ​ട​ക്ക​ത്താ​നം പു​ത്ത​ൻ​പു​ര​യി​ൽ അ​നീ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചി​രി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​ന്‍റെ റൂ​ഫ് നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്ന 11 കെ​വി ലൈ​നി​ൽ കൈ​യി​ലി​രു​ന്ന ക​ന്പി അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷോ​ക്കേ​റ്റ് തെ​റി​ച്ചു വീ​ണ അ​നീ​ഷി​നെ ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ഭാ​ര്യ: ശ​ര​ണ്യ. മ​ക​ൻ: ആ​ദി​ദേ​വ്.