ച​ക്ര​സ്തം​ഭ​ന സ​മ​രം 21ന്
Friday, June 18, 2021 10:09 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ 21 ന് ​രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട് ന​ട​ത്തു​ന്ന ച​ക്ര​സ്തം​ഭ​ന സ​മ​രം ജി​ല്ല​യി​ൽ വി​ജ​യി​പ്പി​ക്കാ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചു.​ബ​സ്, ലോ​റി, ടാ​ക്സി, ഓ​ട്ടോ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും രാ​വി​ലെ 11ന് ​എ​വി​ടെ എ​ത്തു​ന്നോ അ​വി​ടെ നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും റോ​ഡി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കും. യോ​ഗ​ത്തി​ൽ പി.​ പ​ള​നി​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എ​സ്. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ബാ​ബു, എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് , പി.​എ​സ്.​ സി​ദ്ധാ​ർ​ഥ​ൻ, എ​ൻ.​കെ.​ ബാ​ല​ച​ന്ദ്ര​ൻ, റ​ഹി​മാ​ൻ പ​ഴ​യ​രി, ക​രീം, എ.​എ​സ്.​ജ​യ​ൻ, കെ.​എ​ൻ.​ ശി​വ​ൻ, ജോ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.