മൂ​ന്നാ​ർ ഹൈ​ഡ​ൽ പാ​ർ​ക്ക് നി​ർ​മാ​ണ​ം: അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് സ​മി​തി
Friday, June 18, 2021 10:09 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ ഹൈ​ഡ​ൽ ടൂ​റി​സം പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​ൽ മു​ൻ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യു​ടെ ഒ​ത്താ​ശ​യോ​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യും ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന​ധി​കൃ​ത മ​രം മു​റി​യു​ൾ​പ്പെ​ടെ​യു​ള്ള​വ അ​ന്വേ​ഷി​ക്കാ​ൻ ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സം​ഘം മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ചു.
ഒൗ​ഷ​ധ​മൂ​ല്യ​മു​ള്ള​വ അ​ട​ക്കം നൂ​റോ​ളം മ​ര​ങ്ങ​ൾ പാ​ർ​ക്കി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​താ​യും പാ​ർ​ക്കി​നു​ള്ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ മ​ന്ത്രി​യു​ടെ ഇ​ഷ്ട​ക്കാ​രു​ള്ള സൊ​സൈ​റ്റി​യെ ചു​ത​ല​പ്പെ​ടു​ത്തി​യെ​ന്നും യു​ഡി​എ​ഫ് സം​ഘം ആ​രോ​പി​ച്ചു.
റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യ മ​രം​മു​റി​ക്ക​ൽ ന​ട​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ 18 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ർ​ക്കി​ലെ നി​ർ​മാ​ണ​ചു​മ​ത​ല ക​രാ​റു​കാ​രെ ഏ​ൽ​പി​ക്കു​ന്ന​തി​ന് ഹൈ​ഡ​ൽ പാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ അ​ധി​കാ​ര​മി​ല്ലെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ ആ​രോ​പി​ച്ചു. ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നും പ​രി​ശോ​ധ​നാ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, എ.​കെ. മ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ജേ​ക്ക​ബ് തോ​മ​സ്, റാം ​മോ​ഹ​ൻ, സു​രേ​ഷ് ബാ​ബു, റോ​യി കെ. ​പൗ​ലോ​സ്, ജി. ​മു​നി​യാ​ണ്ടി, ഡി. ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.