മാ​ലി​ന്യം ഇ​ട്ട​തി​നെ​ചൊ​ല്ലി ത​ർ​ക്കം; യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി
Friday, June 18, 2021 10:09 PM IST
അ​ണ​ക്ക​ര: മാ​ലി​ന്യം ഇ​ട്ട​തി​നെ​ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വ​തി അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​മാ​റ്റി. അ​ണ​ക്ക​ര ഏ​ഴാം​മൈ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കു​സ​മീ​പം കോ​ള​നി സ്വ​ദേ​ശി താ​ഴ​ത്തേ​പ​ട​വി​ൽ മ​നു​വി​ന്‍റെ (30) ഇ​ട​തു കൈ​യാ​ണ് അ​യ​ൽ​വാ​സി പ​ട്ട​ശേ​രി​യി​ൽ ജോ​മോ​ൾ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​മാ​റ്റി​യ​ത്.
ജോ​മോ​ളു​ടെ പ​റ​ന്പി​ൽ കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു ഇ​വ​ർ​ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ മു​ന്പും പ​ല വി​ഷ​യ​ങ്ങ​ളി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി കു​മ​ളി പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നു​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ജോ​മോ​ൾ ഒ​ളി​വി​ലാ​ണ്.