ഗ്യാ​പ് റോ​ഡ് നി​ർ​മാ​ണം:​ പാ​റ​ഖ​ന​നം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Thursday, June 17, 2021 10:14 PM IST
തൊ​ടു​പു​ഴ: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്യാ​പ്പ് റോ​ഡുഭാ​ഗ​ത്ത് അ​ന​ധി​കൃ​ത​മാ​യി പാ​റ​പൊട്ടി​ച്ച​താ​യു​ള്ള സം​ശ​യ​ത്തെത്തുട​ർ​ന്ന് റ​വ​ന്യൂ, പൊ​തു​മ​രാമ​ത്ത്, ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.
റോ​ഡ് വി​ക​സ​നം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ ഗ്യാ​പ്റോ​ഡ് ഭാ​ഗ​ത്ത് വ്യാ​പ​ക മ​ല​യി​ടി​ച്ചി​ലും ഇ​തു​മൂ​ലം നി​ര​വ​ധി​പ്പേ​ർ​ക്ക് കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചി​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യ പാ​റ​ഖ​ന​ന​മാ​ണ് മ​ല​യി​ടി​ച്ചി​ലി​ന് കാ​ര​ണ​മെ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി സം​ഘം 2020 സെ​പ്റ്റം​ബ​റി​ൽ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.​
സ​മീ​പ​നാ​ളി​ൽ ഇ​വി​ടെ നി​ന്ന് പാ​റ​പ്പൊ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് റ​വ​ന്യൂ സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തേത്തുട​ർ​ന്നു ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി യോ​ഗം ചേ​ർ​ന്നാ​ണ് സ്ഥ​ല​ത്ത് സ​ർ​വേ ന​ട​ത്തി പൊ​ട്ടി​ച്ച പാ​റ​യു​ടേ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ​യും അ​ള​വ് ക​ണ്ടെ​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.
ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​നാ​ണ് മേ​ൽ​നോ​ട്ട ചു​മ​ത​ല.​ ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ സ​ർ​വേ സം​ഘ​ങ്ങ​ൾ, പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. റോ​ഡി​ന് അ​നു​വ​ദി​ച്ചി​രു​ന്ന സ്ഥ​ലം സം​ബ​ന്ധി​ച്ച് സ്കെ​ച്ച് ത​യാ​റാ​ക്കി ഇ​വി​ടെ നി​ന്ന് എ​ത്ര​ദൂ​രം ഉ​ള്ളി​ലേ​ക്ക് പാ​റ​പൊ​ട്ടി​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.