പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സ്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ഒ​ഴി​വ്
Monday, June 14, 2021 9:54 PM IST
തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സ്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ പാ​ലി​യേ​റ്റീ​വ് കെ​യ​ർ നേ​ഴ്സ് ത​സ്തി​ക​യി​ൽ കേ​ര​ള ന​ഴ്സ​സ് ആ​ന്‍റ് മി​ഡ്‌വൈവ്സ് കൗ​ണ്‍​സി​ലി​ൽ നി​ന്നും ല​ഭി​ച്ച ന​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ ഇ​ൻ ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ന്‍റ് മി​ഡ് വൈ​ഫ​റി ബേ​സി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ പാ​ലി​യേ​റ്റീ​വ് ന​ഴ്സിം​ഗ് എ​ന്നീ യോ​ഗ്യ​ത വേ​ണം.​ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ യോ​ഗ്യ​ത അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നോ പാ​രാ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നോ ല​ഭി​ച്ച ഡി​എം​എ​ൽ​റ്റി, എ​ച്ച്എ​സ് സി ​സ​യ​ൻ​സ്/​ബി​എ​സ് സി ​എം​എ​ൽ​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ വേ​ണം. ഇ​ട​വെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സം ഉ​ള്ള​വ​ർ​ക്കും, ജോ​ലി​യി​ൽ മു​ൻ പ​രി​ച​യ​മു​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന​. അ​പേ​ക്ഷ​ക​ർ ഇന്ന് ബ​യോ​ഡേ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും സ​ഹി​തം പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.