സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി​യി​ല്ലാ​തെ ന​ട​പ്പി​ൽ​വ​രു​ത്ത​ണം: കി​സാ​ൻ സ​ഭ
Monday, June 14, 2021 9:53 PM IST
തൊ​ടു​പു​ഴ: പ​ട്ട​യ​ഭൂ​മി​യി​ലെ ന​ട്ടു​വ​ള​ർ​ത്തി​യ​തും സ്വ​യം കി​ളി​ർ​ത്ത​തു​മാ​യ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു ക​ർ​ഷ​ക​രെ അ​നു​വ​ദി​ക്കു​ന്ന ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി​യി​ല്ലാ​തെ ന​ട​പ്പി​ൽ​വ​രു​ത്ത​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ൻസ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കേ​ര​ള ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് മെം​ബ​റു​മാ​യ മാ​ത്യു വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​ർ ന​ട്ടു​പി​ടി​പ്പി​ച്ച മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ണ്ടാ​യി​രു​ന്ന അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ക​ർ​ഷ​ക​ർ നി​ര​വ​ധി​യാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​വു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ദീ​ർ​ഘ​കാ​ല​മാ​യി ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ പ​ട്ട​യ ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 2019 ഏ​പ്രി​ൽ 24നു ​വ​നം, റ​വ​ന്യൂ മ​ന്ത്രി​മാ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
എ​ന്നാ​ൽ ഇ​തു ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​പ്പോ​ൾ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. അ​തേ​സ​മ​യം നി​യ​മ വി​രു​ദ്ധ​മാ​യി മ​രം മു​റി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം ഉ​ത്ത​ര​വ് ത​ന്നെ പി​ൻ​വ​ലി​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നു 1964 ലെ ​പ​ട്ട​യ ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. പ​ട്ട​യ ച​ട്ട​ത്തി​ൽ ച​ന്ദ​നം, ഈ​ട്ടി, തേ​ക്ക്, തേ​ന്പാ​വ് എ​ന്നീ നാ​ലു മ​ര​ങ്ങ​ൾ രാ​ജ​കീ​യ വൃ​ക്ഷ​ങ്ങ​ളാ​യി സം​ര​ക്ഷി​ത​മാ​ണ്.
എ​ന്നാ​ൽ ഉ​ത്ത​ര​വ​നു​സ​രി​ച്ച് പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച​തോ സ്വ​യം കി​ളി​ർ​ത്തു വ​ന്ന​തോ ആ​യ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള​മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു അ​നു​മ​തി ന​ൽ​കി​യു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​യാ​യ ന​ട​പ​ടി​യാ​ണ്. ഇ​പ്പോഴുണ്ടായ വി​വാ​ദ​ങ്ങ​ൾ ഭാ​വി​യി​ൽ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​നു​ള്ള​താ​ണ്. ക​ർ​ഷ​ക​ർ ഒ​രി​ക്ക​ലും മ​രം ന​ശി​പ്പി​ക്കു​ന്ന​വ​ര​ല്ല.​
പ​ട്ട​യം ല​ഭി​ക്കു​ന്പോ​ൾ മ​ര​വി​ല അ​ട​ച്ച് വാ​ങ്ങു​ന്ന മ​രം മു​റി​ക്കാ​നും, ന​ട്ട് വ​ള​ർ​ത്തി​യ മ​രം മു​റി​ക്കാ​ൻ വ​നം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​ക്കാ​യി അ​വ​രു​ടെ പി​ന്നാ​ലെ ന​ട​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ക​ർ​ഷ​ക​ന്‍റെ മേ​ൽ ബാ​ഹ്യ​ശ​ക്തി​ക​ൾ​ക്ക് ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള അ​ധി​കാ​ര​മാ​ണ് ന​ൽ​കു​ന്ന​ത്.​ ഇ​ത്ത​രം ന​ട​പ​ടി അ​നു​വ​ദി​ക്കാ​നാ​വി​ല്ല. 1898 ൽ 15,210 ​ഏ​ക്ക​ർ ഭൂ​മി​യാ​ണ് സി ​എ​ച്ച് ആ​ർ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് പൂ​ർ​ണ​മാ​യും അ​ഞ്ചു​മ​ല വി​ല്ലേ​ജും പ​ള്ളി​വാ​സ​ൽ വി​ല്ലേ​ജും അ​തി​ർ​ത്തി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 2010 ൽ ​ഭൂ വി​സ്തൃ​തി നി​ല​നി​ർ​ത്തി​യ​പ്പോ​ൾ അ​തി​ർ​ത്തി​ക​ൾ നി​ശ്ച​യി​ച്ചി​ല്ല. ഇ​തി​ന്‍റെ ഫ​ല​മാ​യി ആ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം നി​ഷേ​ധി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​ത്തി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റം വ​രു​ത്തി ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മാ​ത്യു​വ​ർ​ഗീ​സ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.