ഹോ​ട്ട​ലി​ൽ തീപ്പിടി​ത്തം
Monday, June 14, 2021 9:53 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. വെ​ങ്ങ​ല്ലൂ​ർ ഷാ​പ്പും​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​സ്മി ഹോ​ട്ട​ലി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.45ന് ​തീ​പ്പിടി​ത്ത​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം ക​ട​യി​ൽ പാ​ഴ്സ​ലാ​യി ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ത്തി​യ​വ​രു​ണ്ടാ​യി​രു​ന്നു. തീ ​ഹോ​ട്ട​ലി​ന്‍റെ മു​ന്നി​ലു​ള്ള അ​ടു​ക്ക​ള​ഭാ​ഗ​ത്ത് നി​മി​ഷ​നേ​ര​ത്തി​നു​ള്ളി​ൽ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
ക​ട​യു​ട​മ ഷ​മീ​ർ ന​ന​ഞ്ഞ ചാ​ക്ക് ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ലെ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ര​ണ്ട് യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ളി​ലാ​യെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ 15 മി​നി​ട്ടി​നു​ള്ളി​ൽ തീ​യ​ണ​ച്ചു. ഇ​തി​നി​ടെ ഹോ​ട്ട​ലി​ന്‍റെ മു​ൻ​ഭാ​ഗം കു​റെ ക​ത്തി​ന​ശി​ച്ചു. ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.