ലോ​ക ര​ക്ത​ദാ​നദി​നം ഉ​ദ്ഘാ​ട​നം
Monday, June 14, 2021 9:53 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​രോ​ഗ്യവ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ദി​ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​ സു​മി ഇ​മ്മാ​നു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​പി.​എ​ൻ.​ അ​ജി, തൊ​ടു​പു​ഴ ബ്ല​ഡ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡോ.​ സോ​ണി, ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ.​ബി.​ സെ​ൻ​സി, ഡോ.​സി. വി. ​ജേ​ക്ക​ബ് , സ​ലിം​കു​ട്ടി, ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
യോ​ഗ​ത്തി​ൽ ഡോ​ണ​ർ മോ​ട്ടി​വേ​റ്റ​ർ അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു. അ​ജ​യ് ചെ​റി​യാ​ൻ, അ​ജേ​ഷ് ഉ​ണ്ണി​കൃ്ണ​ൻ, മ​നു ഹ​രി​ദാ​സ്, അ​ക്ബ​ർ ടീ ​എ​ൻ, അ​മ​ൽ വി. ആർ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് നേ​ടി​യ​ത്. ആ​ദ്യ​മാ​യി ര​ക്ത ദാ​നം ചെ​യ്ത ജി​ത്തു ടോ​മി, ജോ​യി​സ് ജോ​ർ​ജ് എ​ന്നി​വ​രെ​യും പ്ര​ത്യേ​കം മൊ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.​ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

തൊ​ടു​പു​ഴ: ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ൽ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ലോ​ക ര​ക്ത​ദാ​ന ദി​നം ആ​ഘോ​ഷി​ച്ചു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ര​ക്ത​ദാ​നം നി​ർ​വ്വ​ഹി​ക്കു​ന്ന​ത് മ​ഹ​ത്താ​യ കാ​ര്യ​മാ​ണെ​ന്നും ര​ക്ത​ദാ​നം മ​ഹാ​ദാ​ന​മെ​ന്ന സോ​ഷ്യ​ൽ മീ​ഡി​യാ കാ​ന്പ​യി​ൽ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ആ​രം​ഭി​ക്കു​മെ​ന്നും താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ മ​നോ​ജ് കോ​ക്കാ​ട്ട് പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ 50 ഐ​സൊ​ലേ​ക്ഷ​ൻ ക​വ​റോ​ൾ ബ്ല​ഡ് ബാ​ങ്കി​ന് കൈ​മാ​റി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​റി​യ​ക് കാ​പ്പ​ൻ, ടെ​ക്നി​ക്ക​ൽ ചാ​ർ​ജ് എ​ൻ.​ ജ​യ​ച​ന്ദ്ര​ൻ, പി.​എ​സ്. ​ഭോ​ഗീ​ന്ദ്ര​ൻ, കെ.​ജി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.