ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Monday, June 14, 2021 9:53 PM IST
ഇ​ടു​ക്കി: ര​ക്ത​ദാ​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. ലോ​ക ര​ക്ത​ദാ​താ ദി​ന​ത്തി​ൽ ദാ​താ​ക്ക​ളെ ആ​ദ​രി​ച്ചും ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചും ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച്് ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തി​യു​മാ​ണ് ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. പ​രി​പാ​ടി​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​ൻ. ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​വൈ​എ​ഫ്ഐ, സ്നേ​ഹ​സം​ഗ​മം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, സേ​വാ​ഭാ​ര​തി, റെ​ഡ് ഈ​സ് ബ്ല​ഡ് കേ​ര​ള തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡി​വൈ​എ​ഫ്ഐ പ്ര​തി​നി​ധി കെ.​എ​സ്. സു​മേ​ഷ് കു​മാ​ർ, സ്നേ​ഹ​സം​ഗ​മം മ​ണി​യ​റാം​കു​ടി​യു​ടെ അ​ബ്ദു​ൾ റാ​ഫി, സേ​വാ ഭാ​ര​തി​യു​ടെ ക​ഐ​സ്. സു​ഭാ​ഷ്, റെ​ഡ് ഈ​സ് ബ്ല​ഡ് കേ​ര​ള​യു​ടെ ര​ജീ​ഷ് എ​വി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മൊ​മെ​ന്േ‍​റാ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഏ​റ്റു​വാ​ങ്ങി.
ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ മ​ണി​യ​റാം​കു​ടി സ്വ​ദേ​ശി എ​ൻ. അ​ജാ​സി​നും ആ​ദ്യ ര​ക്ത​ദാ​താ​വാ​യി എ​ത്തി​യ അ​ൻ​സാ​ർ മു​ഹ​മ്മ​ദി​നും സി.​എ​ൻ. മു​സ്താ​ഫി​നും ആ​ദ​രം ന​ൽ​കി.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി​റ്റാ​ജ് ജോ​സ​ഫ്, ആ​ർ​എം​ഒ എ​സ്. അ​രു​ണ്‍, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ. ​സെ​ൻ​സി, ബ്ല​ഡ് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദി​വ്യ വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.