ഓ​ണ്‍ ലൈ​ൻ ഒൗ​ട്ട് ലെ​റ്റ് അ​ട​പ്പി​ച്ചു
Monday, June 14, 2021 9:51 PM IST
ചെ​റു​തോ​ണി: ലോ​ക്ഡൗ​ണ്‍ മൂ​ലം ജി​ല്ല​യി​ലെ വ്യാ​പാ​ര വ്യ​വ​സാ​യ ശാ​ല​ക​ൾ മു​ഴു​വ​ൻ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ചെ​റു​തോ​ണി വെ​ള്ള​ക്ക​യ​ത്തു തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ണ്‍ ലൈ​ൻ ഒൗ​ട്ട് ലെ​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഇ​ട​പെ​ട്ട് അ​ട​പ്പി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് വ​ർ​ഗീ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൻ.​എ​സ്. ബി​നു, അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഒ​ന്നും​ത​ന്നെ ഈ ​ഗോ​ഡൗ​ണി​ൽ​നി​ന്നും ഓ​ണ്‍​ലൈ​നാ​യി ന​ൽ​കി​യി​രു​ന്നി​ല്ല. പ​ക​രം ക​ന്പ്യൂ​ട്ട​റും ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഓ​ണ്‍​ലൈ​ൻ വ​ഴി ഇ​വ​ർ വി​പ​ണ​നം ചെ​യ്യു​ന്ന​ത്. ഇ​തി​നു പ​ണം വീ​ടു​ക​ളി​ൽ​നി​ന്ന് കൈ​പ്പ​റ്റു​ന്ന രീ​തി​യാ​ണ് ഇ​വ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ചെ​റി​യ ഒ​രു മു​റി​യി​ൽ പ​തി​ന​ഞ്ചോ​ളം ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും വ്യാ​പാ​രി സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.