വെ​ണ്‍​മ​ണി ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ൽ
Monday, June 14, 2021 9:51 PM IST
ചെ​റു​തോ​ണി: വെ​ണ്‍​മ​ണി ആ​ദി​വാ​സി കോ​ള​നി​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഇ​പ്പോ​ഴും പ​രി​ധി​ക്കു പു​റ​ത്താ​ണ്. എ​ൽ​കെ​ജി മു​ത​ൽ ഡി​ഗ്രി വ​രെ​യു​ള്ള നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്ന​ത്.ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി പി​ന്നാ​ക്ക മേ​ഖ​ല​ക​ളാ​യ വെ​ണ്‍​മ​ണി, വ​രി​ക്ക​മു​ത്ത​ൻ, തെ​ക്ക​ൻ​തോ​ണി, കൂ​ട​ത്തൊ​ട്ടി, നാ​ക്ക​യം, പാ​ല​പ്ലാ​വ്, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളാ​യ പ​ട്ട​യ​ക്കു​ട്ടി, ആ​ന​ക്കു​ഴി, പു​ളി​ക്ക​ത്തൊ​ട്ടി, ബാ​ല​നാ​ട്, എ​ട​ത്ത​ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മ​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന പാ​ല പ്ലാ​വ്, ആ​ന​ക്കു​ഴി, തെ​ക്ക​ൻ തോ​ണി പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യ​ർ​ഥി​ക​ൾ കാ​ടി​നു​ള്ളി​ലെ മ​ല​മു​ക​ളി​ൽ എ​ത്തി​യാ​ണ് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
നി​ല​വി​ൽ വെ​ണ്‍​മ​ണി​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ കൂ​ടാ​തെ ര​ണ്ടു സ്വ​കാ​ര്യ മൊ​ബൈ​ൽ ഫോ​ണ്‍ ക​ന്പ​നി​ക​ളു​ടെ ട​വ​റു​ക​ളും ഉ​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​യ്ക്കും.
അ​ടി​യ​ന്ത​ര​മാ​യി ട​വ​റു​ക​ളു​ടെ പ്ര​സ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ച്ചും ഭൂ​പ്ര​കൃ​തി​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ച്ചും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ണ്‍​മ​ണി എ​ന്‍റെ ഗ്രാ​മം ജ​ന​കീ​യ സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭാ​സ മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.