സാ​ന്ത്വ​ന പ​രി​ച​ര​ണം ക​ട്ട​പ്പ​ന​യി​ലും
Monday, June 14, 2021 9:51 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലും സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ഡി​എ​സ് പ്ര​വ​ർ​ത്ത​ന ഗ്രാ​മ​ങ്ങ​ളി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ശു​ശ്രു​ഷ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സാ​ന്ത്വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ സി​സ്റ്റ​ർ സോ​ളി, സി​സ്റ്റ​ർ ജി​ജി, സി​സ്റ്റ​ർ മോ​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​മേ​ഹ രോ​ഗ​നി​ർ​ണ​യം, ര​ക്ത​സ​മ​ർ​ദ നി​ർ​ണ​യം, കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു​ള്ള സാ​ന്ത്വ​ന പ​രി​ച​ര​ണം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ജി​ഡി​എ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പു​റ​ത്ത് അ​റി​യി​ച്ചു.