മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ വാ​ക്സി​ൻ ന​ൽ​കി
Monday, June 14, 2021 9:51 PM IST
മ​റ​യൂ​ർ: ച​ന്ദ​ന ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ ജ​ന​ങ്ങ​ൾ വാ​ക്സി​നേ​ഷ​നോ​ടും ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​നോ​ടും സ​ഹ​ക​രി​ച്ച​തി​നാ​ൽ 60 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി. കോ​ള​നി​യി​ലെ​ത്തി ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​യ​വ​ർ ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ളി​ലും സ​ത്ര​ത്തി​ലും മാ​റി ക​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് രോ​ഗം ഭേ​ദ​മാ​കു​ക​യും കോ​ള​നി​യി​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും സാ​ധി​ച്ചു.പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ​യോ മ​റ്റും സ​ഹ​ക​ര​ണ​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ച​ന്ദ​ന ഡി​വി​ഷ​നി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ള​നി​ക​ളി​ൽ എ​ത്തി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ​വും അ​താ​ത് കു​ടി​ക​ളി​ൽ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി കു​ടി​ക​ളി​ലെ യു​വാ​ക്ക​ളെ​യും മ​റ്റും ചേ​ർ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രെ നി​യ​മി​ക്കൂ​ക​യും അ​വ​രു​മാ​യി ഡി​വി​ഷ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തു​മാ​ണ് വി​ജ​യം കൈ​വ​രി​ക്കാ​ൻ കാ​ര​ണം.
കു​ത്തു​ക​ൽ കു​ടി, പെ​രി​യ​കു​ടി, ക​ർ​പ്പൂ​ര​കു​ടി, പു​റ​വ​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ൽ 13 വോ​ള​ണ്ടി​യ​ർ​മാ​രെ നി​യ​മി​ക്കു​ക​യും അ​വ​രു​ടെ കൂ​ടും​ബ​ങ്ങ​ളി​ലൂ​ടെ​യും ബ​ന്ധു​ക്ക​ളി​ലൂ​ടെ​യു​മാ​ണ് ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ഡി​വി​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ
തി​രി​ച്ച​യ​ച്ചു

മ​റ​യൂ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ഇ​രു​ട്ട​ള ആ​ദി​വാ​സി കോ​ള​നി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ കൂ​ത്തി​വ​യ്പി​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ കോ​ള​നി​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ തി​രി​ച്ച​യ​ച്ചു.
മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ഇ​രു​ട്ട​ള ആ​ദി​വാ​സി കോ​ള​നി​യി​ൽ 93 കു​ടും​ബ​ങ്ങ​ളി​ലാ​യി 247 പേ​രാ​ണു​ള്ള​ത്. എ​ല്ലാ​വ​ർ​ക്കൂം വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ അ​തി​രാ​വി​ലെ​ത​ന്നെ കു​ടി​ക​ളി​ൽ എ​ത്തി​യ​ത്. ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​രോ​ട് തി​രി​കെ പോ​ക​ണ​മെ​ന്ന് കു​ടി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.