ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണം: ഹൈ​ക്കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം
Monday, June 14, 2021 9:51 PM IST
ചെ​റു​തോ​ണി: ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ലെ അ​നീ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ണ്ട് അ​ടി​യ​ന്ത​ര നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​ടെ സം​യു​ക്ത​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ന്യൂ​ന​പ​ക്ഷ ക്ഷേ​മ​ത്തി​നാ​യു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ത്ത​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. വി​വി​ധ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വി​ത​ര​ണ​ത്തി​ൽ സ്വീ​ക​രി​ച്ച 80:20 എ​ന്ന അ​നു​പാ​തം ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ത​ര ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ, അ​മ​ൽ സി​റി​യ​ക് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് പു​ളി​മൂ​ട്ടി​ൽ, എ​കെ​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു​സ് ഐ​ക്ക​ര, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജോ​സ്കു​ട്ടി മാ​ട​പ്പി​ള്ളി, ജോ​സ​ഫ് കു​ര്യ​ൻ, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ൽ, ഫാ. ​ജ​യിം​സ് മാ​ക്കി​യി​ൽ, ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, ജോ​ർ​ജ്കു​ട്ടി, സി​ജോ ഇ​ല​ന്തു​ർ, അ​ഡ്വ. മാ​ത്യു കു​ഞ്ചി​ത്ത​ണ്ണി, വി.​ടി. തോ​മ​സ്, ഷാ​ജി ജോ​സ​ഫ്, ജോ​സ് തോ​മ​സ് ഒ​ഴു​ക​യി​ൽ, ജോ​യി വ​ള്ളി​യാം​ത​ടം, സ​ണ്ണി ക​രി​വേ​ലി​ക്ക​ൽ, ബെ​ന്നി മു​ക്കി​ലി​ക്കാ​ട്ട്, ആ​ഗ്ന​സ് ബേ​ബി, കു​ഞ്ഞ​മ്മ ചെ​റി​യാ​ൻ, ബേ​ബി ജോ​ണ്‍, സ​ണ്ണി ക​ടു​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​വേ​ദി രൂ​പീ​ക​രി​ക്കു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പ​ത​യി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.