ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കും: റോ​ഷി അ​ഗ​സ്റ്റി​ൻ
Monday, June 14, 2021 9:51 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ജ​ല​ജീ​വ​ൻ മി​ഷ​ൻ, വാ​ട്ട​ർ അ​ഥോ​റി​റ്റി, ഭൂ​ജ​ലം തു​ട​ങ്ങി​യ​വ​യു​ടെ ഫ​ല​പ്ര​ദ​മാ​യ വി​നി​യോ​ഗ​ത്തി​ലൂ​ടെ ഇ​ടു​ക്കി​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​വും ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച് മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത ഓ​ണ്‍ ലൈ​ൻ യോ​ഗ​ത്തി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ളും നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും ന​ട​ന്നു.
കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല്യാ​ണ​ത്ത​ണ്ട് പ്ര​ദേ​ശ​ത്ത് പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​ടു​ക്കി റി​സ​ർ​വോ​യ​റി​ലെ വെ​ള്ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ കാ​മാ​ക്ഷി, വാ​ത്തി​ക്കു​ടി, മ​രി​യാ​പു​രം, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​കും. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​നും ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​നു​മാ​യി നി​ല​വി​ലു​ള്ള പ​ദ്ധ​തി​യെ വി​പു​ലീ​ക​രി​ച്ച് ര​ണ്ട് പ​ദ്ധ​തി​ക​ളാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ളം ആ​വ​ശ്യ​മു​ള്ള മു​ഴു​ൻ വീ​ടു​ക​ളി​ലും ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി മു​ട്ടം -ക​രി​ങ്കു​ന്നം പ​ദ്ധ​തി​യു​ടെ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ​നി​ന്നും വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യോ​ടൊ​പ്പം കു​ട​യ​ത്തൂ​രി​ൽ നി​ല​വി​ലു​ള്ള വെ​ള്ള​ത്തി​ന്‍റെ ഉ​റ​വി​ടം വി​പു​ലീ​ക​രി​ച്ച് കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ കൂ​ടു​ത​ൽ ജ​ലം എ​ത്തി​ക്കും. ഇ​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ൾ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി കു​ള​മാ​വ് ഉ​റ​വി​ട​മാ​യി പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നും മ​ന്ത്രി നി​ർ​ദേ​ശം​ന​ൽ​കി.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​പ്പു​ഴ ഭാ​ഗ​ത്ത് പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ന്ന നെ​ല്ലി​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യും ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ഴു​കും​വ​യ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​മു​ണ്ടാ​യി.
യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ത്യ​ൻ, വാ​ട്ട​ർ അ​ഥോ​റി​റ്റി മൂ​വാ​റ്റു​പു​ഴ സ​ർ​ക്കി​ൾ സൂ​പ്ര​ണ്ട് എ​ൻ​ജി​നി​യ​ർ കെ.​കെ. അ​നി​ൽ​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​എ​ൻ. സു​രേ​ന്ദ്ര​ൻ, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ (ജ​ല​നി​ധി) ജോ​സ് ജെ​യിം​സ്, വ​ട്ട​ർ അ​ഥോ​റി​റ്റി പ്രൊ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​ജെ. ആ​ന്‍റ​ണി, ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ ഡോ. ​ബി. വി​ന​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.