ക​ന​ത്ത മ​ഴ​യി​ൽ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശം
Monday, June 14, 2021 9:51 PM IST
നെ​ടു​ങ്ക​ണ്ടം: ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യും പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. തോ​വാ​ള​പ്പ​ടി​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ടി​ഞ്ഞ് തൊ​ട്ട​ടു​ത്ത് വീ​ടി​ന്‍റെ പി​റ​കി​ലേ​ക്ക് പ​തി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ മൂ​ന്നി​ട​ത്ത് മ​രം​വീ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യി. കു​മ​ളി -മൂ​ന്നാ​ർ റോ​ഡി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ല്ലാ​ർ ഡൈ​വേ​ർ​ഷ​ൻ അ​ണ​ക്കെ​ട്ടി​ന്‍റെ ട​ണ​ൽ മു​ഖ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യു​ടെ വ​ശ​വും ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​താ​ണു.

തോ​വാ​ള​പ്പ​ടി ഇ​ല​ന്തൂ​ർ കു​ഞ്ഞു​മോ​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്. ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യും ക​ല്ലും മ​ണ്ണും തൊ​ട്ട​ടു​ത്ത് ത​മാ​സി​ക്കു​ന്ന ബ്ലോ​ക്ക് ന​ന്പ​ർ 698-ൽ ​പി.​എ​സ്. മ​ഹേ​ശ​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തേ​ക്കാ​ണ് വീ​ണ​ത്. സം​ര​ക്ഷ​ണ ഭി​ത്തി​യോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ചി​രു​ന്ന കാ​ർ ഷെ​ഡും ത​ക​ർ​ന്നു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ര​ക്ഷ​ണ​ഭി​ത്തി​യോ​ടൊ​പ്പം മ​ണ്ണും ഒ​ലി​ച്ചു​പോ​യ​തി​നാ​ൽ ഇ​ല​ന്തൂ​ർ കു​ഞ്ഞു​മോ​ന്‍റെ വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത​ത്തി​ൽ ഇ​ടി​ഞ്ഞു​വീ​ണ സം​ര​ക്ഷ​ണ​ഭി​ത്തി​യും മ​ണ്ണും നീ​ക്കം​ചെ​യ്തു.
ഉ​ടു​ന്പ​ൻ​ചോ​ല മേ​ഖ​ല​യി​ൽ മൂ​ന്നി​ട​ത്ത് മ​രം​വീ​ണ് കൃ​ഷി ന​ശി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല, പൊ​ത്ത​ക്ക​ള്ളി, ച​തു​രം​ഗ​പ്പാ​റ എ​ന്നി​വ​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ങ്ങ​ലി​ൽ നി​ന്ന മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കു​മ​ളി -മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പു​ളി​യ​ൻ​മ​ല​ക്ക് സ​മീ​പം മ​രം​വീ​ണ് ഗ​താ​ഗ​തം അ​ര​മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം വെ​ട്ടി​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ക​ല്ലാ​ർ ഡൈ​വേ​ർ​ഷ​ൻ അ​ണ​ക്കെ​ട്ടി​ന്‍റെ ട​ണ​ൽ മു​ഖ​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ വ​ശം ക​ന​ത്ത​മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​താ​ണു.