അ​ഗ​തി​ക​ളു​ടെ ആ​ശ്ര​യ​മാ​യ ദി​വ്യര​ക്ഷാ​ല​യം ജൂ​ബി​ലിനി​റ​വി​ൽ
Sunday, June 13, 2021 10:05 PM IST
തൊ​ടു​പു​ഴ: അ​ഗ​തി​ക​ളു​ടെ​യും ആ​ലം​ബ​ഹീ​ന​രു​ടെ​യും ആ​ശ്ര​യ​മാ​യ മൈ​ല​ക്കൊ​ന്പ് ദി​വ്യ​ര​ക്ഷാ​ല​യം സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ. സ​മൂ​ഹ​ത്തി​ൽ നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ട്ട​വ​ർ​ക്കും മാ​ന​സി​കനി​ല ത​ക​ർ​ന്ന​വ​ർ​ക്കും വാ​ർ​ധ​ക്യ​ത്തി​ന്‍റെ ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​ഭ​യ​മാ​കു​ന്ന ദി​വ്യ​ര​ക്ഷാ​ല​യം ആ​രം​ഭി​ച്ചി​ട്ട് നാ​ളെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ബ്ര​ദ​ർ ടോ​മി ഓ​ട​യ്ക്ക​ലെ​ന്ന മ​നു​ഷ്യ​സ്നേ​ഹി​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ദി​വ്യ​ര​ക്ഷാ​ല​യ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ൻ​പ് പാ​തിവ​ഴി​യി​ൽ വി​ദ്യ​ഭ്യാ​സം മു​ട​ങ്ങി​യി​രു​ന്ന കാ​ല​ത്താ​ണ് ടോ​മി​യെ ക​ത്തോ​ലി​ക്കാ ക​രി​സ്മാ​റ്റി​ക്ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ലേ​യ്ക്ക് എ​ത്തി​ച്ച​ത്. 1994 ൽ ​തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​ഞ്ഞി​രു​ന്ന മ​ണി എ​ന്ന ആ​ളി​നെ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ഗ​തി​ക​ൾ​ക്കാ​യു​ള്ള ശ്രു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് 1995 ൽ ​വാ​ഴ​ക്കു​ളം ടൗ​ണി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ വാ​സു​വും മൈ​ല​ക്കൊ​ന്പ് ഓ​ട​യ്ക്ക​ൽ വീ​ട്ടി​ൽ എ​ത്തി. 1996 ജൂ​ണ്‍ 15ന് ​ഇ​വ​രെ​യും പൈ​ങ്കു​ളം ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ര​ണ്ടു പേ​രെ​യും കൂ​ട്ടി ഇ​ന്ന് ഒ​ട്ടേ​റെ പേ​ർ​ക്ക് ആ​ശ്ര​യ​മാ​യ ദി​വ്യ​ര​ക്ഷാ​ല​യം ആ​രം​ഭി​ച്ചു.

പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ കു​ടും​ബ സ്വ​ത്താ​യി​രു​ന്ന ഒ​റ്റ മു​റി വീ​ട്ടി​ലാ​യി​രു​ന്നു തു​ട​ക്കം. ഒ​രു കോ​ണി​ൽ അ​ടു​ക്ക​ള​യും മ​റ്റൊ​രു ഭാ​ഗ​ത്ത് ഓ​ഫീ​സും ഒ​രു വ​ശം കി​ട​പ്പു മു​റി​യും ന​ടു​ഭാ​ഗ​ത്തു ഇ​രി​ക്കാ​നു​ള്ള ക​സേ​ര​ക​ളും ഇ​ട്ട ഒ​റ്റ മു​റി വീ​ട്. കൂ​ടാ​തെ ഏ​താ​നും പാ​ത്ര​ങ്ങ​ളും പാ​യും അ​രി​യു​മാ​യി​രു​ന്നു ദി​വ്യ​ര​ക്ഷാ​ല​യ​മെ​ന്ന സ്നേ​ഹ ഭ​വ​ന​ത്തി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ങ്ങു​ന്പോ​ൾ ദൈ​വ​ത്തി​ലു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സം മാ​ത്ര​മാ​യി​രു​ന്നു മൂ​ല​ധ​നം.

അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ മ​നു​ഷ്യ സ്നേ​ഹി​ക​ളു​ടെ സ​ഹാ​യ​ങ്ങ​ളും തേ​ടി​യെ​ത്തി​ത്തു​ട​ങ്ങി. നാ​ട്ടു​കാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ സം​ഭാ​വ​ന​ക​ൾ ആ​ണ് സ്ഥാ​പ​ന​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. നി​ല​വി​ൽ 240 ഓ​ളം അ​ന്തേ​വാ​സി​ക​ൾ ദി​വ്യ​ര​ക്ഷാ​ല​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്നു. ഇ​തി​ൽ അ​റു​പ​തോ​ളം കി​ട​പ്പു രോ​ഗി​ക​ളു​മു​ണ്ട്. മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തു മു​ത​ൽ അ​ദ്ദേ​ഹ​വും വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ടോ​മി ഓ​ട​യ്ക്ക​ൽ പ​റ​ഞ്ഞു.

1998 ൽ ​ജോ​ഷി മാ​ത്യു ഓ​ട​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും വേ​ണ്ടി മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് ഫൗ​ണ്ടേ​ഷ​നും പ്രി​ൻ​സ് അ​ഗ​സ്റ്റി​ൻ കു​ര്യ​നാ​ൽ ക​ള​പ്പു​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2011 ൽ ​പ്ര​ത്യാ​ശാഭ​വ​ൻ എ​ന്ന പേ​രി​ൽ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റും ആ​രം​ഭി​ച്ചു. 2019 മു​ത​ൽ ഫാ. ​ബെ​ന്നി ഓ​ട​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യം ഫൗ​ണ്ടേ​ഷ​നും ആ​രം​ഭി​ച്ചു. കോ​വി​ഡ് മൂ​ലം ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ജൂ​ബി​ലി ആ​ച​രി​ക്കു​ന്ന​ത്. ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ നാ​ളെ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.