ഏ​ലം ലേ​ലം പു​ന​രാ​രം​ഭി​ക്ക​ണം: കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​.
Sunday, June 13, 2021 10:05 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന ഏ​ലയ്ക്കാ ലേ​ലം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മെ​യ് ഏ​ഴി​ന് ഇ - ​ലേ​ലം നി​ർ​ത്തി​തോ​ടെ ഏ​ല​ക്കാ​യ് വി​റ്റ​ഴി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു ട​ണ്‍ ഏ​ല​ക്കാ​യ് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. അ​ത്യാ​വ​ശ്യ കൃ​ഷി​കാ​ര്യ​ങ്ങ​ൾ​ക്കു പോ​ലും പ​ണം ഇ​ല്ലാ​താ​യ​തോ​ടെ ക​ർ​ഷ​ക​ർ ഇ​ട​നി​ല​ക്ക​ച്ച​വ​ട​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​നും വി​ധേ​യ​രാ​കേ​ണ്ടി വ​ന്നി​രി​ക്കു​ക​യാ​ണ്. അ​വ​ർ പ​റ​യു​ന്ന വി​ല​യ്ക്ക് ഏ​ല​ക്കാ​യ് വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.
ഏ​ല​ക്കാ​യ് യ​ഥാ സ​മ​യം വി​റ്റ​ഴി​ക്കാ​നാ​കാ​തെ വ​രു​ന്ന​ത് മാ​ർ​ക്ക​റ്റി​ൽ വി​ൽ​പ്പ​ന സ​മ​ർ​ദ്ദം ഉ​യ​രാ​നും കാ​ര​ണ​മാ​കും. നി​ബ​ന്ധ​ന​ക​ളോ​ടെ ഏ​ല​ക്കാ​യ് ലേ​ലം പു​ന​രാ​രം​ഭി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണം.
ലേ​ലം നി​ർ​ത്തി വ​യ്ക്കു​ന്പോ​ൾ കി​ലോ​യ്ക്ക് 1450 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ഏ​ല​ക്കാ​യ് 900 രൂ​പ​യി​ലും താ​ഴ്ത്തി​യാ​ണ് ഇ​ട​നി​ല​ക്കാ​ർ ഇ​പ്പോ​ൾ വാ​ങ്ങു​ന്ന​ത്. കോ​വി​ഡ് വ്യാ​ധി​യു​ടെ വ്യാ​പ​നം മൂ​ല​മു​ണ്ടാ​യി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക മാ​ന്ദ്യം മ​റി​ക​ട​ക്കാ​നും പ​ണ​ത്തി​ന്‍റെ ക്ര​യ വി​ക്ര​യം സാ​ധ്യ​മാ​ക്കി സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ക്ക​ൽ പ​ണം എ​ത്തി​ക്കു​ന്ന​തി​നും ഏ​ല​ക്കാ​യ് വ്യാ​പാ​രം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.