പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും പാ​ലം തു​റ​ന്നു കൊ​ടു​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
Sunday, June 13, 2021 10:02 PM IST
ഉ​പ്പു​ത​റ: പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം അ​നു​വ​ദി​ക്കാ​തെ പ​ഞ്ച​യ​ത്തു ഭ​ര​ണസ​മി​തി നാ​ട്ടു​കാ​രെ ചു​റ്റി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. മ​ന്ത്രി​യോ എം​എ​ൽ​എ​യോ എ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടേ പാ​ലം തു​റ​ക്കൂ എ​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തു മ​ന​സി​ലാ​ക്കി​യ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​വു​ന്ന അ​വ​സ്ഥ​യി​ൽ പാ​ലം തു​റ​ന്നി​ടു​ക​യാ​യി​രു​ന്നു. അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ നി​ര​പ്പേ​ൽ​ക​ട - അ​ച്ച​പ്പ​ൻ​ക​ട പാ​ല​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ പേ​രി​ൽ വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

തേ​ക്ക​ടി - കൊ​ച്ചി സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ മേ​രി​കു​ളം-കു​മ​ളി റോ​ഡി​ലെ പാ​ലം 2018 ലെ ​പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്രം ക​ട​ന്നു പോ​കാ​വു​ന്ന നി​ല​യി​ൽ ഒ​രു സ്പാ​ൻ പാ​ല​ത്തി​ൽ അ​വ​ശേ​ഷി​ച്ച​തി​ലൂ​ടെ​യാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ. നി​ര​ന്ത​ര​മാ​യ ജ​ന​ങ്ങ​ളു​ടെ മു​റ​വി​ളി​ക്കൊ​ടു​വി​ൽ മൂ​ന്നു മാ​സം മു​ന്പ് പു​ന​ർ​നി​ർ​മി​ക്കാ​നാ​യി പ​ഴ​യ പാ​ലം പൊ​ളി​ച്ചു. 30-35 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ഇ​തേത്തുട​ർ​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള മേ​രി​കു​ള​ത്തെ​ത്താ​ൻ ഇ​ട​പ്പൂ​ക്ക​ളം-​ആ​ല​ടി വ​ഴി ഏ​ഴ് കി​ലോ​മീ​റ്റ​ർ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ.

വൈ​കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ മേ​യ് 10ന് ​പു​തി​യ പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​തി​നാ​യി സ്ഥാ​പി​ച്ച മു​ട്ടു​ക​ളും മ​റ്റും യ​ഥാ​സ​മ​യം നീ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും പാ​ല​ത്തെ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗം മ​ണ്ണി​ട്ടു​യ​ർ​ത്താ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തെത്തുട​ർ​ന്ന് പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് ത​കി​ട് സ്ഥാ​പി​ച്ച് ടു ​വീ​ല​റു​ക​ൾ ക​ട​ത്തി​വി​ട്ടു.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ന​ന്ദ​കു​മാ​ർ പോ​ലീ​സു​മാ​യെ​ത്തി ഗ​താ​ഗ​തം ത​ട​യു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച​തോ​ടെ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും മ​ണ്ണി​ട്ട് നി​ക​ത്തി പാ​ലം തു​റ​ന്നി​ടു​ക​യാ​യി​രു​ന്നു.