ഇ​ന്ധ​ന വി​ല: പോ​സ്റ്റോ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Sunday, June 13, 2021 10:02 PM IST
വെ​ള്ള​ത്തൂ​വ​ൽ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​ത്തൂ​വ​ൽ പോ​സ്റ്റോ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ സി. ​ഐ​സ​ക് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​ഐ​ടി​യു നേ​താ​ക്ക​ളാ​യ എം.​എ. ഹം​സ, കെ.​ജി. ജ​യ​ദേ​വ​ൻ, എ​ഐ​ടി​യു​സി നേ​താ​വ് കെ.​ബി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഭ​ക്ഷ്യ​ക്കിറ്റു​ക​ൾ
ന​ൽ​കി

അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ കോ​വി​ഡ് മ​ഹാ​മാ​രി മൂ​ല​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​ർ​ഹ​ത​യു​ള്ള ആ​ളു​ക​ൾ​ക്ക് വാ​ർ​ഡ് മെ​ന്പ​റും വാ​ർ​ഡി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച 100 ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് വാ​ർ​ഡി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കി​റ്റ് കൈ​മാ​റി. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ളോ​ക്ക് മെ​ന്പ​ർ ഷൈ​നി റോ​യി, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു അ​ത്തി മൂ​ട്ടി​ൽ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി കി​ഴ​ക്കേ​ക്ക​ര, ബാ​ബു ക​ള​ങ്ങ​ര, ജോ​ബി തേ​വ​ല​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.