വ​നം കൊ​ള്ള​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ ഉ​പ​ദ്ര​വി​ക്ക​രു​ത്; ക​ർ​ഷ​ക​രു​ടെ മ​രം വെ​ട്ടു​ന്ന​തി​ന് അ​നു​വ​ദി​ക്ക​ണം
Sunday, June 13, 2021 10:02 PM IST
ക​ട്ട​പ്പ​ന: സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ദു​രു​പ​യോ​ഗി​ച്ച് മാ​ഫി​യ​ക​ൾ ന​ട​ത്തു​ന്ന വ​നം കൊ​ള്ള​യു​ടെ പേ​ർ യ​ഥാ​ർ​ഥ ക​ർ​ഷ​ക​രെ ഉ​പ​ദ്ര​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ര​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.
ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ മ​രം വെ​ട്ടു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​തു മൂ​ലം നി​ര​വ​ധി ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ വ​നം​കൊ​ള്ള ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​രു​ക​യും അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​ക​യും ചെ​യ്യേ​ണ്ട​തി​ന് പ​ക​രം ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​ത് ക​ർ​ഷ​ക ജ​ന​ത​യോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണ്.
ഇ​ടു​ക്കി ജി​ല്ല​യെ വ​ന​ഭൂ​മി ആ​ക്ക​ണ​മെ​ന്ന ഹി​ഡ​ൻ അ​ജ​ണ്ട കാ​ല​ങ്ങ​ളാ​യി മ​ന​സി​ൽ കൊ​ണ്ടു ന​ട​ക്കു​ന്ന​വ​ർ​ക്ക് കി​ട്ടി​യ മ​രം​മു​റി വി​വാ​ദം യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നും വ​ഴി​തി​രി​ച്ച് വി​ടു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.
അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ - മാ​ഫി​യാ കൂ​ട്ടു​കെ​ട്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ക​രം ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വി​നെ​തി​രെ വാ​ളെ​ടു​ത്തു ഉ​റ​ഞ്ഞു തു​ള്ളു​ന്ന​വ​രെ ജ​നം മ​ന​സി​ലാ​ക്കും. ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രാ​ഷ്ട്രി​യ നേ​താ​ക്ക​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ട്ടു​ണ്ട്.
ക​ർ​ഷ​ക പ​ക്ഷ​ത്തു​നി​ന്നും സ​ർ​ക്കാ​ർ നി​ല​പാ​ടു സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്റു​മാ​യ ജി​ൻ​സ​ണ്‍ വ​ർ​ക്കി ആ​വ​ശ്യ​പെ​ട്ടു.