കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യപാ​ത ജൂ​ലൈയിൽ തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് എം​എ​ൽ​എ
Sunday, June 13, 2021 10:02 PM IST
മൂ​ന്നാ​ർ: 380 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കു​ന്ന കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കാ​നാ​വു​മെ​ന്നും എ​സ്. രാ​ജാ എം​എ​ൽ​എ അ​റി​യി​ച്ചു. 74 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു.

മൂ​ന്നാ​ർ മു​ത​ൽ ദേ​വി​കു​ളം വ​രെ​യു​ള്ള ഭാ​ഗ​ത്തും ലോ​ക്കാ​ട് ഗ്യാ​പ്പി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും പ​ണി​ക​ൾ ബാ​ക്കി​യു​ള്ള​ത്. റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​നാ​കാ​ത്ത​തി​നാ​ൽ മൂ​ന്നാ​ർ - ദേ​വി​കു​ളം റോ​ഡി​ലെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. മൂ​ന്നാ​ർ മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ​യു​ള്ള 42 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് വ​നം വ​കു​പ്പ് 30.5 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​നു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞി​ട്ടു​ണ്ട്.

അ​നു​മ​തി ല​ഭി​ച്ചാ​ൽ ഈ ​ഭാ​ഗ​ത്തെ പ​ണി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ളാ​ണ് ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ പ​ണി​ക​ൾ വൈ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. 22 മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച പ​ണി​ക​ൾ നി​ശ്ച​യി​ച്ച കാ​ല​യ​ള​വി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. പ​ണി​ക​ൾ വേ​ഗം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.