ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു
Tuesday, May 11, 2021 11:29 PM IST
ഇ​ടു​ക്കി: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യ ഏ​ല​പ്പാ​റ, പീ​രു​മേ​ട്, കൊ​ക്ക​യാ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി, വെ​ള്ളി​യാ​മ​റ്റം, മ​ണ​ക്കാ​ട്, വ​ണ്ണ​പ്പു​റം, ഇ​ട​വെ​ട്ടി, അ​റ​ക്കു​ളം, ക​രി​ങ്കു​ന്നം, ക​രി​മ​ണ്ണൂ​ർ, കു​ട​യ​ത്തൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ, മു​ട്ടം, രാ​ജ​കു​മാ​രി, ബൈ​സ​ണ്‍​വാ​ലി, ഉ​ടു​ന്പ​ഞ്ചോ​ല, വ​ണ്ട​ൻ​മേ​ട്, ഇ​ടു​ക്കി-​ക​ഞ്ഞി​ക്കു​ഴി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്ക്കാ​നും നി​ർ​ദേ​ശി​ച്ചു. അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന​ല്ലാ​തെ ആ​രും പു​റ​ത്തി​റ​ങ്ങ​രു​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടെ​ങ്കി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ അ​റി​യി​ക്ക​ണം. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​ന് പോ​ലീ​സ് പാ​സ് ന​ൽ​കും.

പ​ഞ്ചാ​യ​ത്തു​ക​ൾ വാ​തി​ൽ​പ്പ​ടി വി​ത​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രും പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രും വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങ​രു​ത്. റൂം ​ക്വാ​റ​ന്‍റൈ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ ഡി​സി​സി​യി​ലേ​ക്ക് മാ​റ്റ​ണം. പ​രി​ശോ​ധ​നാ കി​റ്റി​ന്‍റെ ക്ഷാ​മം മൂ​ലം രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​രെ മാ​ത്രം പ​രി​ശോ​ധി​ച്ച​താ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റിനി​ര​ക്ക് കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പ​രി​ശോ​ധ​നാകി​റ്റ് മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കാ​ൻ ക​ള​ക്ട​ർ ഡി​എം​ഒ​യോ​ട് നി​ർ​ദ്ദേ​ശി​ച്ചു. സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​വ​രും വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും രോ​ഗ​മി​ല്ലാ​ത്ത​വ​രെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രെ സം​സ്ക​രി​ക്കു​ന്ന​തി​ന് പൊ​തു​ശ്മ​ശാ​ന അ​ധി​കൃ​ത​ർ ഫീ​സ് ഈ​ടാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.