മ​ദ്യ​വും നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളും ക​ട​ത്താ​ൻ ശ്ര​മം: രണ്ടുപേർ പിടിയിൽ
Tuesday, May 11, 2021 11:27 PM IST
കു​മ​ളി: ചെ​ക്ക് പോ​സ്റ്റ് വ​ഴി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വും നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മിച്ച മേ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കു​മ​ളി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8 മ​ണി​യോ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ടാ​റ്റാ സു​മോ കാ​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 2.5 ലി​റ്റ​ർ മ​ദ്യ​വും, 300 കി​ലോ നി​രോ​ധി​ത കീ​ട​നാ​ശി​നി​യാ​യ ഫു​രിഡാ​നും കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​ച്ചെ​ടു​ത്തു. പ​ത്തു​മു​റി മേ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ മു​ത്തുകു​മാ​ർ, പ്ര​കാ​ശ് എ​ന്നി​വ​രാണ് എക്സൈസ് പിടിയിലാ യത്. പ്ര​തി​ക​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.