ന​ഴ്സു​മാ​രെ ആ​ദ​രി​ക്കും
Tuesday, May 11, 2021 11:27 PM IST
തൊ​ടു​പു​ഴ: ലോ​ക ന​ഴ്സ​സ് ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 10.30ന് ​ജി​ല്ല​യി​ലെ മു​തി​ർ​ന്ന നാ​ല് ന​ഴ്സു​മാ​രെ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​ദ​രി​ക്കും. മു​ട്ടം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ എം.​കെ.​മേ​ഴ്സി​ക്കു​ട്ടി, പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ടി.​വി.​ നി​ഷ, പു​റ​പ്പു​ഴ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലെ വി.​സി.​ ഏ​ലി​യാ​മ്മ, അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ എം.​കെ.​ ഓ​മ​ന എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.