ക​ഞ്ചാ​വു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Tuesday, May 11, 2021 11:27 PM IST
ചെ​റു​തോ​ണി: ത​ങ്ക​മ​ണി എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചു​രു​ളി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ മാ​രു​തി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1.250 കി​ലോ​ഗ്രാം ഉ​ണ​ക്ക​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ് ക​ട​ത്തി​യ വ​ണ്ണ​പ്പു​റം പു​ളി​ക്ക​ത്തൊ​ട്ടി സ്വ​ദേ​ശി തൊ​ണ്ടി​ക്കാ​മ​റ്റ​ത്തി​ൽ പ്രി​ൻ​സ്, ചാ​വ​ക്കാ​ട് പു​ന്ന​യൂ​ർ​ക്കു​ളം ക​ള​രി​പ്പ​റ​ന്പി​ൽ അ​ഷ​റ​ഫി​ന്‍റെ ഭാ​ര്യ നെ​സീ​മ എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​രു​വ​രെ​യും റി​മാ​ൻ​ഡു​ചെ​യ്തു. 14,500 രൂ​പ​യും ഇ​വ​രി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പ​രി​ശോ​ധ​ന നട ന്നത്.