ക​രി​യ​ർ കൗ​ണ്‍​സ​ലിം​ഗു​മാ​യി നെ​ഹ്റു യു​വ കേ​ന്ദ്ര
Monday, May 10, 2021 10:52 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​വും യു​വ​ജ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലു​മു​ള​വാ​ക്കി​യ ആ​ശ​ങ്ക, വി​ര​സ​ത, മാ​ന​സി​ക സം​ഘ​ർ​ഷം എ​ന്നി​വ അ​ക​റ്റു​ന്ന​തി​ന് കേ​ന്ദ്ര യു​വ​ജ​ന​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള നെ​ഹ്റു യു​വ കേ​ന്ദ്ര ക​രി​യ​ർ കൗ​ണ്‍​സ​ലിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സ് സോ​ഷ്യോ​ള​ജി വി​ഭാ​ഗം, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​യു​വ വി​കാ​സ് കേ​ന്ദ്ര, സ​രോ​വ​രം ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മു​ൻ അം​ബാ​സ​ഡ​ർ ടി. ​പി. ശ്രീ​നി​വാ​സ​ൻ, ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. എ​സ് ലാ​ൽ, കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല മു​ൻ ര​ജി​സ്ട്രാ​ർ ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ക​രി​യ​ർ കൗ​ണ്‍​സി​ല​ർ ഡോ . ​ഐ​സ​ക്ക് തോ​മ​സ്, സ​രോ​വ​രം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ . ​നോ​ഹ ലാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രി​യ​ർ കൗ​ണ്‍​സ​ലി​ങ്ങ് ന​ട​ത്തു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തു​മു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തൊ​ഴി​ൽ സ്വ​യം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ന​ൽ​കു​ന്ന​ത് .ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​ളേ​ജു​ക​ൾ, മ​റ്റ് സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി വെ​ബ്ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും.
താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ careeryvk @ yahoo.com എ​ന്ന ഇ-​മെ​യി​ലി​ൽ ക​രി​യ​ർ കൗ​ണ്‍​സ​ലി​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന തി​യ​തി അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9037571880.