രാ​സ​വ​ളം വി​ല വ​ർ​ധ​ന: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു
Monday, May 10, 2021 10:51 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും കോ​വി​ഡും​മൂ​ലം ന​ട്ടം​തി​രി​യു​ന്ന കാ​ർ​ഷ​ക​ർ​ക്ക് ക​ടു​ത്ത പ്ര​ഹ​ര​മാ​യി മാ​റു​ക​യാ​ണ് രാ​സ​വ​ളം വി​ല​വ​ർ​ധ​ന. എ​ല്ലാ കൃ​ഷി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ് തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് സ​മീ​പ​നാ​ളി​ൽ ര​ണ്ടു​ത​വ​ണ വി​ല വ​ർ​ധി​പ്പി​ച്ച​ത്. ഫാ​ക്ടം​ഫോ​സ് 50 കി​ലോ​യ്ക്ക് 1125 രൂ​പ​യാ​യി​രു​ന്ന​ത് 1310 ആ​യി ഉ​യ​ർ​ന്ന​പ്പോ​ൾ പൊ​ട്ടാ​ഷി​ന് 910-ൽ ​നി​ന്നും 1000 രൂ​പ​യാ​യും വ​ർ​ധി​ച്ചു. ഈ ​ര​ണ്ടു​വ​ള​ങ്ങ​ൾ​ക്കും വി​ല ഉ​യ​ർ​ന്ന​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മ​റ്റു കൂ​ട്ടു​വ​ള​ങ്ങ​ൾ​ക്കും വി​ല ഉ​യ​രും.
കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വു​മൂ​ലം കൃ​ഷി ആ​ദാ​യ​ക​ര​മ​ല്ലാ​തെ ക​ർ​ഷ​ക​ർ ന​ട്ടം​തി​രി​യു​ന്പോ​ഴാ​ണ് വ​ള​ത്തി​ന് അ​ടി​ക്ക​ടി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സ​മീ​പ​നാ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ട, ക​യ​ർ തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 15 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വി​ല ഉ​യ​ർ​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ തു​ട​ർ​ന്നു ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്ന കോ​ഴി​വ​ള​ത്തി​ന് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ട​ണ്ണി​ന് ആ​യി​രം രൂ​പ​യോ​ളം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം കി​ലോ​യ്ക്ക് 3.50-3.80 ആ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ ഇ​ത്ത​വ​ണ​യി​ത് 4.50-4.70 വ​രെ​യാ​യി മാ​റി. പൈ​നാ​പ്പി​ൾ,വാ​ഴ.​തെ​ങ്ങ് കൃ​ഷി​ക​ൾ​ക്കാ​ണ് കോ​ഴി​വ​ളം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സീ​സ​ണി​ൽ ട​ണ്‍​ക​ണ​ക്കി​ന് കോ​ഴി​വ​ള​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​മൂ​ലം ഓ​ർ​ഡ​ർ ന​ൽ​കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ഇ​ക്കു​റി നാ​മ​മാ​ത്ര​മാ​യ ലോ​ഡു​മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​ത്.
ഉ​ത്പാ​ദ​ന ചെ​ല​വ് വ​ർ​ധി​ക്കു​ക​യും ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല ല​ഭി​ക്കാ​തെ​യും വ​രു​ന്ന സാ​ഹ​ച​ര്യം ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും ക​ന​ത്ത ആ​ഘാ​ധ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.