ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന് മേ​ജ​ർ ര​വി​യു​ടെ ധ​ന​സ​ഹാ​യം
Monday, May 10, 2021 10:51 PM IST
തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന് മേ​ജ​ർ ര​വി​യു​ടെ വ​ക 50,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം.
ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ച് കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ സം​സ്കാ​രം, കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്ക​ൽ, സാ​നി​റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​ലേ​ക്കാ​യി ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക വാ​ഹ​നം ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റി​ലെ ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ങ്ങ​ളി​ലാ​യി 350 ഓ​ളം വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ തൊ​ടു​പു​ഴ​യ്ക്കു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ്ഓ​ഫ് ച​ട​ങ്ങ് തൊ​ടു​പു​ഴ​യി​ലു​ള്ള എം​പി.​ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ജ​ർ ര​വി നി​ർ​വ​ഹി​ച്ചു. ടീ​മി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആം​ബു​ല​ൻ​സും വി​ട്ടു ന​ൽ​കാ​മെ​ന്ന് മേ​ജ​ർ ര​വി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് എം.​പി. പ​റ​ഞ്ഞു.
കോ​വി​ഡി​നെ തു​ട​ർ​ന്നു മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ സം​സ്കാ​ര​ത്തി​ന് ഉ​റ്റ​വ​ർ പോ​ലും മാ​റി നി​ൽ​ക്കു​ന്പോ​ൾ നാ​ടി​ന് കൈ​ത്താ​ങ്ങാ​യി മാ​റു​ക​യാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സാ​സ്റ്റ​ർ മ​നേ​ജ്മെ​ന്‍റ് ടീം.