ഓ​ക്സിമീ​റ്റ​റി​നാ​യി നെ​ട്ടോ​ട്ടം : കി​ട്ടാ​നി​ല്ലെ​ന്ന് വി​ൽ​പ്പ​ന​ക്കാ​ർ
Sunday, May 9, 2021 10:18 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ ര​ണ്ടാംത​രം​ഗ​ത്തി​ൽ രോ​ഗ വ്യാ​പ​നം കൂ​ടി​യ സ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തോ​ടെ ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന പ​ൾ​സ് ഓ​ക്സി​മീ​റ്റ​റി​ന് ജി​ല്ല​യി​ൽ ക​ടു​ത്ത ക്ഷാ​മം.
ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്നാ​ണ് മു​ന്പ് ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഓ​ക്സീ​മീ​റ്റ​റി​ന് ആ​വ​ശ്യ​ക്കാ​രേ​റി​യ​ത്.
ജി​ല്ല​യി​ൽ പ്ര​തി​ദി​നം ആ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ളാ​യ​തോ​ടെ ര​ണ്ടാ​ഴ്ച​യാ​യി ഒ​രു മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലും ഓ​ക്സി​മീ​റ്റ​ർ കി​ട്ടാ​നി​ല്ല. വി​ത​ര​ണ​ക്കാ​രു​ടെ കൈ​യി​ലും സ്റ്റോ​ക്കി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന മ​റു​പ​ടി​യെ​ന്ന് മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ​ക​ൾ പ​റ​യു​ന്നു. നേ​ര​ത്തെ മെ​ഡി​ക്കി​ൽ സ്റ്റോ​റു​ക​ളി​ൽ മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ മാ​ത്രം വി​റ്റി​രു​ന്ന ഉ​ത്പ​ന്ന​മാ​യി​രു​ന്നു പ​ൾ​സ് ഓ​ക്സീമീ​റ്റ​ർ. ഡോ​ക്ട​ർ​മാ​രോ കി​ട​പ്പ് രോ​ഗി​ക​ളോ മാ​ത്ര​മാ​യി​രു​ന്നു ഓ​ക്സിമീ​റ്റ​റി​ന്‍റെ ആ​വ​ശ്യ​ക്കാ​ർ.
ഇ​പ്പോ​ൾ ദി​വ​സ​വും ഒ​ട്ടേ​റെ പേ​രാ​ണ് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ഓ​ക്സി​മീ​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു വ​രു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാംത​രം​ഗ​ത്തി​ൽ ര​ക്ത​ത്തി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് പ്ര​ധാ​ന​ല​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ​തി​നാ​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ കൂ​ടി​യേ തീ​രു.
ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​വും ഓ​ക്സീ മീ​റ്റ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ണ​മെ​ന്നാ​ണ്. സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ​നി​ന്നാ​ണ് ഇ​വ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ പ​ത്തോ​ളം സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ ക​ട​ക​ളു​ണ്ടെ​ങ്കി​ലും ഒ​രി​ട​ത്തും ഓ​ക്സി​മീ​റ്റ​ർ സ്റ്റോ​ക്കി​ല്ല. കി​ട്ടാ​താ​യ​തോ​ടെ മും​ബെ​യി​ൽ നി​ന്നും മ​റ്റും കൊ​ണ്ടു​വ​ന്ന് വ​ൻ വി​ല​യ്ക്ക് ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്. അ​തേ​സ​മ​യം അ​വ​സ​രം മു​ത​ലെ​ടു​ത്ത് ക​ന്പ​നി​ക​ൾ കൃ​ത്രി​മ​മാ​യി ക്ഷാ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
ഓ​ക്സി​മീ​റ്റ​റു​ക​ൾ​ക്ക് പ​ല വി​ല​യാ​ണ് ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു മു​ന്പ് 600 മു​ത​ൽ 900 രൂ​പ​യ്ക്ക് വ​രെ വാ​റ​ന്‍റി​യു​ള്ള ഗു​ണ​നി​ല​വാ​ര​മു​ള്ള ഓ​ക്സി​മീ​റ്റ​റു​ക​ൾ ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വി​ല ര​ണ്ടാ​യി​ര​ത്തി​നു മേ​ലെ ക​ട​ന്നു. അ​മി​തവി​ല ന​ൽ​കി​യാ​ലും കി​ട്ടാ​നി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. ചി​ല ഓ​ണ്‍​ലൈ​ൻ ഷോ​പ്പു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​വ​യ്ക്ക് വേ​ണ്ട​ത്ര ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.
ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​ത് മു​ത​ൽ ഓ​ക്സി​മീ​റ്റ​റ​ട​ക്ക​മു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വ​ര​വ് കു​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ മി​നി​ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ ഇ​വി​ടേ​ക്കു​ള്ള ച​ര​ക്ക് ലോ​റി​ക​ളു​ടെ​യും വ​ര​വ് കു​റ​ഞ്ഞു.
ഇ​തോ​ടെ​യാ​ണ് ക്ഷാ​മം നേ​രി​ട്ട് തു​ട​ങ്ങി​യ​ത്. ഓ​ക്സി​മീ​റ്റി​നൊ​പ്പം ഗു​ണ​നി​ല​വാ​ര​മു​ള്ള മാ​സ്കു​ക​ളു​ടെ​യും സാ​നി​റ്റൈ​സ​റു​ക​ളു​ടെ​യും ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. ഇ​വ​യ്ക്കും തോ​ന്നി​യ വി​ല​യാ​ണ് പ​ല ക​ട​ക്കാ​രും ഈ​ടാ​ക്കു​ന്ന​ത്. ഡ​ബി​ൾ മാ​സ്ക്കും എ​ൻ 95 മാ​സ്ക്കും നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​തി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​ത്. ഇ​തോ​ടെ​യാ​ണ് വി​ൽ​പ്പ​ന​ക്കാ​ർ മാ​സ്ക്കും സാ​നി​റ്റൈ​സ​റും വി​ല കൂ​ട്ടി വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.