തി​ര​ക്കൊ​ഴി​ഞ്ഞ് നി​ര​ത്തു​ക​ൾ
Sunday, May 9, 2021 10:18 PM IST
തൊ​ടു​പു​ഴ/അ​ടി​മാ​ലി: ലോ​ക്ക്ഡൗ​ണി​ന്‍റെ ര​ണ്ടാംദി​ന​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൂ​ർ​ണ സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​ഞ്ഞു. ഇ​ന്ന​ലെ ടൗ​ണു​ക​ളും നി​ര​ത്തു​ക​ളും പൊ​തു​വെ വി​ജ​ന​മാ​യി​രു​ന്നു. അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള​വ​ർ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ ഞാ​യ​റാ​യ​തി​നാ​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന പ​ല ക​ട​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല.

വി​ര​ലി​ലെ​ണ്ണാ​വു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. ക​ട​ക​ളി​ലേ​ക്ക് ജ​ന​ങ്ങ​ളു​ടെ വ​ര​വും കു​റ​ഞ്ഞി​രു​ന്നു.

ചു​രു​ക്കം മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും പെ​ട്രോ​ൾ പ​ന്പു​ക​ളും തു​റ​ന്നി​രു​ന്നു. ഏ​താ​നും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും മാ​ത്ര​മാ​ണ് ഇ​ന്ന​ലെ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യും ക​ർ​ശ​ന​മാ​യി ത​ന്നെ തു​ട​ർ​ന്നു.

ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും പ്ര​ധാ​ന പാ​ത​ക​ളി​ലും ടൗ​ണു​ക​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗും നി​രീ​ക്ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​സോ സ​ത്യ​വാ​ങ്മൂ​ല​മോ ഉ​ള്ള​വ​രെ മാ​ത്ര​മാ​ണ് ക​ട​ത്തി വി​ട്ട​ത്. ഇ​തി​നി​ടെ ഒ​ട്ടേ​റെപ്പേർ പോ​ലീ​സി​ന്‍റെ പാ​സി​നാ​യി വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പാ​സ് അ​നു​വ​ദി​ക്കു എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും 80 പേ​ർ​ക്ക് പാ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​ഐ സു​ധീ​ർ മ​നോ​ഹ​ർ പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ര​ണ്ടാം ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അടിമാലി: സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടാം​ദി​ന​വും മൂ​ന്നാ​റി​ൽ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​ർ​ന്ന് പോ​ലീ​സ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ മൂ​ന്നാ​ർ ടൗ​ണ്‍ നി​ശ്ച​ല​മാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​പു​റ​മെ ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച കൂ​ടി​യാ​യ​തി​നാ​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കു പു​റ​മെ വ്യാ​പാ​ര മേ​ഖ​ല​യും മൂ​ന്നാ​റി​ൽ നി​ശ്ച​ല​മാ​യി. കൃ​ത്യ​മാ​യി കാ​ര​ണം ബോ​ധി​പ്പി​ക്കു​ന്ന​വ​രെ മാ​ത്ര​മേ പോ​ലീ​സ് തു​ട​ർ​യാ​ത്ര അ​നു​വ​ദി​ക്കു​ന്നു​ള്ളൂ.

ആ​ളു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് മൂ​ന്നാ​റി​ൽ. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ല​ട​ക്കം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ക​ർ​ശ​ന ജാ​ഗ്ര​ത​യും പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു​ണ്ട്.

അ​ടി​മാ​ലി ടൗ​ണും ഇ​ന്ന​ലെ പൂ​ർ​ണ​മാ​യി വി​ജ​ന​മാ​യി​രു​ന്നു. അ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന ചു​രു​ക്കം വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ നി​ര​ത്തി​ലി​റ​ങ്ങി​യു​ള്ളൂ. ദേ​ശീ​യ​പാ​ത​ക​ളി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്.