വാ​ക്സി​ൻ ച​ല​ഞ്ചി​ൽ പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തും
Sunday, May 9, 2021 10:13 PM IST
അ​ടി​മാ​ലി: വാ​ക്സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം രൂ​പ സം​ഭാ​വ​ന​ചെ​യ്ത് പ​ള്ളി​വാ​സ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. തു​ക നി​യു​ക്ത ഉ​ടു​ന്പ​ൻ​ചോ​ല എം​എ​ൽ​എ എം.​എം. മ​ണി​ക്ക് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. പ്ര​തീ​ഷ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ല​ത, സെ​ക്ര​ട്ട​റി സി.​എ.​ നി​സാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​കു​മാ​ർ, ആ​ർ.​സി. ഷാ​ജ​ൻ, ക​ല്ലാ​ർ സ​ർ​വീ​സ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ തു​ക കൈ​മാ​റാ​ൻ എ​ത്തി​യി​രു​ന്നു.

മാധ്യമ കൂട്ടായ്മ
അ​നു​ശോ​ചി​ച്ചു

ക​ട്ട​പ്പ​ന: മാ​തൃ​ഭൂ​മി ന്യൂ​സ് സീ​നി​യ​ർ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ വി​പി​ൻ ച​ന്ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ലെ മാ​ധ്യ​മ കൂ​ട്ടാ​യ്മ അ​നു​ശോ​ചി​ച്ചു.
വി​പി​ൻ ച​ന്ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ്, സെ​ക്ര​ട്ട​റി വി​ൻ​സ് സ​ജീ​വ്, ട്ര​ഷ​റ​ർ ബെ​ന്നി ക​ള​പ്പു​ര​യ്ക്ക​ൽ, അ​ജി​ൻ അ​പ്പു​ക്കു​ട്ട​ൻ, പി.​ഡി. സ​നീ​ഷ്, എം.​സി. ബോ​ബ​ൻ, കെ.​എം. മ​ത്താ​യി, കെ.​എ​സ്. ഫ്രാ​ൻ​സി​സ്, വി.​എ​സ്. അ​സ്ഹ​റു​ദീ​ൻ, രാ​ഹു​ൽ, സി​റി​ൾ ലൂ​ക്കോ​സ്, ജെ​യ്ബി ജോ​സ​ഫ്, അ​ഖി​ൽ ഫി​ലി​പ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​തി​രോ​ധ മ​രു​ന്ന്
വി​ത​ര​ണം

ക​ട്ട​പ്പ​ന: കോ​വി​ഡ്-19 രൂ​ക്ഷ​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ൽ​ത്തൊ​ട്ടി എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 220 കു​ടും​ബ​ങ്ങ​ൾ​ക്ക് ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം​ചെ​യ്തു. എ​ൻ.​ആ​ർ. ലാ​ൽ, വി.​കെ. ഷാ​ജി, ടി.​ആ​ർ. മോ​ഹ​ന​ൻ, ര​തീ​ഷ് വി​ജ​യ​ൻ, മ​നു മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.