ചെ​മ്മ​ണ്ണാ​റി​ൽ മ​ല​യി​ടി​ച്ചി​ലി​ൽ ആ​റേ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു
Saturday, May 8, 2021 10:20 PM IST
രാ​ജാ​ക്കാ​ട്: ചെ​മ്മ​ണ്ണാ​ർ ഏ​ഴ​ര​യേ​ക്ക​ർ പ്ര​താ​പ് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യു​ണ്ടാ​യ മ​ല​യി​ടി​ച്ചി​ലി​ൽ വ​ൻ കൃ​ഷി​നാ​ശം. ഇ​ടി​ഞ്ഞു​വ​ന്ന ക​ല്ലും ചെ​ളി​യും മ​ല​ഞ്ചെ​രി​വി​ലെ മ​ര​ങ്ങ​ളി​ൽ ത​ട്ടി​നി​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ർ​ക്കും പ​രി​ക്കി​ല്ല. പ്ര​ള​യ​കാ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​മാ​ണി​വി​ടം. ആ​റേ​ക്ക​റോ​ളം സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു.

ജോ​ണി മാ​രി​പ്പു​റ​ത്ത്, ബെ​ന്നി ചെ​റു​വ​ള്ളി​ൽ, കു​ഞ്ഞു​മോ​ൻ പെ​രു​മാം​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​രു​ടെ ഏ​ലം, കു​രു​മു​ള​ക്, കൊ​ക്കോ, കാ​പ്പി, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് അ​പ​ക​ടം.

ക​ടും​തൂ​ക്കാ​യ മ​ല​ക​ൾ നി​റ​ഞ്ഞ ഉ​ൾ​പ്ര​ദേ​ശ​മാ​യ ഇ​വി​ടെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വേ​ന​ൽ​മ​ഴ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യി പെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മ​ഴ കാ​ര്യ​മാ​യി പെ​യ്തി​രു​ന്നി​ല്ല. രാ​ത്രി ഒ​ന്നോ​ടെ മ​ല​മു​ക​ളി​ൽ​നി​ന്നും ഉ​രു​ൾ​പൊ​ട്ട​ലി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞ് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ങ്ങ​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വ അ​ധി​കം താ​ഴേ​ക്ക് പോ​യി​ല്ല.

കാ​ർ​ഷി​ക വി​ള​ക​ൾ​ക്കൊ​പ്പം നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ളും മ​റി​ഞ്ഞു​വീ​ണു. മ​ഴ തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ ഇ​ടി​ച്ചി​ലു​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ. ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. മോ​ഹ​ന​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.