കോ​വി​ഡ് പ്ര​തി​രോ​ധം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഗ​താ​ഗ​ത പ്ലാ​ൻ ത​യാ​റാ​ക്ക​ണം
Saturday, May 8, 2021 10:14 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക ഗ​താ​ഗ​ത പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം.

മു​നി​സി​പ്പാ​ലി​റ്റി​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും ജ​ന​സം​ഖ്യ, വി​സ്തൃ​തി, രോ​ഗി​ക​ളു​ടെ വ​ർ​ധ​ന നി​ര​ക്ക് എ​ന്നി​വ മ​ന​സി​ലാ​ക്കി വാ​ഹ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് ഗ​താ​ഗ​ത പ്ലാ​ൻ ത​യാ​റാ​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​നാ​യി അ​ഞ്ച് വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 10 വാ​ഹ​ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രെ പ​രി​ശോ​ധ​ന സെ​ന്‍റ​റു​ക​ളി​ലും തി​രി​കെ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ക, രോ​ഗി​ക​ളെ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ഡി​സി​സി​ക​ളി​ലും യ​ഥാ​സ​മ​യം എ​ത്തി​ക്കു​ക, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന രോ​ഗി​ക​ളെ ഉ​യ​ർ​ന്ന ചി​കി​ൽ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക , വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കു​ക, വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക, തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് വാ​ഹ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത്. കോ​വി​ഡ് ചി​കി​ൽ​സ​യ്ക്കു പു​റ​മെ മ​റ്റ് രോ​ഗി​ക​ളെ​യും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന ക്ര​മീ​ക​ര​ണ​വും സ​ജ്ജ​മാ​ക്ക​ണം.

108 ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ഡ​ബി​ൾ ചേം​ബ​ർ ഉ​ള്ള ടാ​ക്സി​ക​ളും ആം​ബു​ല​ൻ​സു​ക​ളു​മാ​ണ് ത​യാ​റാ​ക്കേ​ണ്ട​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള ആം​ബു​ല​ൻ​സ് ഉ​ട​മ​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി ആ​വ​ശ്യാ​നു​സ​ര​ണം ക​രാ​റി​ലെ​ടു​ക്കാം. ആം​ബു​ല​ൻ​സു​ക​ളു​ള്ള മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പോ​ണ്‍​സ​ർ​ഷി​പ്പ് രീ​തി​യി​ലും വാ​ഹ​നം ല​ഭ്യ​മാ​ക്കാം. ടാ​ക്സി , ഓ​ട്ടോ യൂ​ണി​യ​നു​ക​ളു​മാ​യി സം​സാ​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​താ​തു പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​കം വാ​ഹ​ന​ങ്ങ​ളും ക്ര​മീ​ക​രി​ക്കാം. ഗ​താ​ഗ​ത സം​വി​ധാ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ക​ണ്‍​ട്രോ​ൾ റൂ​മും ത​യാ​റാ​ക്ക​ണം. മൂ​ന്ന് മൊ​ബൈ​ൽ ന​ന്പ​രു​ക​ളെ​ങ്കി​ലും ഇ​വി​ടെ ഉ​ണ്ടാ​വ​ണം.
അ​ഞ്ച മി​നി​റ്റി​നു​ള്ളി​ൽ വാ​ഹ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണം ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​നം മാ​ത്ര​മേ ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​വു.

കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്പോ​ൾ പ​രി​ശീ​ല​നം ല​ഭി​ച്ച പി​പി​ഇ കി​റ്റ് ധ​രി​ച്ച സ​ഹാ​യി​ക​ൾ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​രും പി​പി​ഇ കി​റ്റ് ധ​രി​ക്ക​ണം. സ്ത്രീ ​രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ക്ര​മീ​ക​ര​ണ​വും ഉ​ണ്ടാ​ക​ണം.

കോ​വി​ഡ് ബാ​ധി​ത​ൻ വാ​ഹ​ന വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​യാ​ണെ​ങ്കി​ൽ രോ​ഗ​മു​ക്തി​യ്ക്ക് ശേ​ഷം തു​ക വാ​ങ്ങി അ​ക്കൗ​ണ്ട് ചെ​യ്യാ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.