നാ​ടും ന​ഗ​ര​വും പോ​ലീ​സ് വ​ല​യ​ത്തി​ൽ
Friday, May 7, 2021 10:20 PM IST
തൊ​ടു​പു​ഴ: ഇ​ന്നു മു​ത​ൽ 16 വ​രെ​യു​ള്ള ലോ​ക്ക്ഡൗ​ണി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.
ജി​ല്ല​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1400 പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ആ​ർ. ക​റു​പ്പ​സ്വാ​മി പ​റ​ഞ്ഞു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല​ട​ക്കം പോ​ലീ​സിന്‍റെ പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​കും. അ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ഗ്രാ​മീ​ണമേ​ഖ​ല​ക​ളി​ലും ആ​ളു​ക​ൾ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സി​നെ പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ച്ച് പ​ട്രോ​ളിം​ഗി​ന് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
വീ​ടു​ക​ളി​ൽ നി​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ളാ​കും ഇ​ത്ത​വ​ണ ഉ​ണ്ടാ​കു​ക. മി​നി ലോ​ക്ക്ഡൗ​ണി​ൽ നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്കുപോ​ലും ആ​ളു​ക​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്കും അ​വി​ടെ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും ക​ട​ന്നു​പോ​യി​രു​ന്നു. ഇ​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. പ്ര​ധാ​ന വ​ഴി​യി​ലൂ​ടെ​യ​ല്ലാ​തെ കാ​ന​ന പാ​ത​ക​ളി​ലൂ​ടെ ആ​ളു​ക​ൾ ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ഇ​തി​നു പു​റ​മേ പോ​ലീ​സ് പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കും.
ഇ​പ്പോ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പാ​ക്കും. ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​തി​ലും ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​കും ഇ​ത്ത​വ​ണ അ​തി​ർ​ത്തി​യി​ലു​ണ്ടാ​കു​ക. ജ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.