ഇ​ന്നുമു​ത​ൽ വീടുകളിൽ; പു​റ​ത്തു ക​ർ​ശ​ന നി​യ​ന്ത്ര​ണം
Friday, May 7, 2021 10:20 PM IST
തൊ​ടു​പു​ഴ: ഇ​ന്നുമു​ത​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ ടൗ​ണു​ക​ളി​ൽ വ​ൻ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്നമു​ത​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ധാ​രാ​ളം പേ​ർ ഇ​ന്ന​ലെ അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി പു​റ​ത്തി​റ​ങ്ങി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഇ​രുച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും വ​ലി​യ തി​ര​ക്കാ​ണ് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ന്നുമു​ത​ൽ ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പോ​ലെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നി​ല്ല.
എ​ന്നാ​ൽ വ​രുംദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​വും ക​ർ​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. പ്ര​ധാ​ന പാ​ത​ക​ൾ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് ത​ട​യും. വ​ള​രെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ മാ​ത്ര​മാ​യി​രി​ക്കും ക​ട​ത്തി വി​ടു​ക.
പൊ​തു​മാ​ർ​ക്ക​റ്റു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ന​ലെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
പ​ച്ച​ക്ക​റി, മ​ൽ​സ്യ, മാം​സ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു. സ​പ്ലൈ​ക്കോ മാ​ർ​ക്ക​റ്റു​ക​ൾ​ക്കു മു​ന്നി​ലും ജ​ന​ങ്ങ​ൾ തി​ക്കി​ത്തി​ര​ക്കി​യെ​ത്തി. ലോ​ക്ക് ഡൗ​ണാ​ണെ​ങ്കി​ലും അ​വ​ശ്യ വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മം നേ​രി​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും സാ​ധാ​ര​ണ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ച​ര​ക്കു നീ​ക്ക​ത്തി​നു ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് ചി​ല​യി​ട​ങ്ങ​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മം നേ​രി​ട്ടി​രു​ന്നു. ഇ​താ​ണ് ഇ​ന്ന​ലെ തി​ര​ക്കേ​റാ​ൻ കാ​ര​ണം.
ബാ​ങ്കു​ക​ൾ​ക്കും ട്ര​ഷ​റി​ക​ൾ​ക്കു മു​ന്നി​ലും രാ​വി​ലെ മു​ത​ൽ ത​ന്നെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ബാ​ങ്കു​ക​ളും ട്ര​ഷ​റി​യും തു​റ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ട​പാ​ടു​കാ​ർ കൂ​ടു​ത​ലാ​യെ​ത്തി. ഇ​ന്നു മു​ത​ൽ വാ​ഹ​ന സൗ​ക​ര്യം കു​റ​വാ​കു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ൽ തി​ര​ക്കേ​റി​യ​ത്.