ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക്
Friday, May 7, 2021 10:20 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാപ​രി​ധി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ലും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്ക്ക്, ക​ണ്‍​ട്രോ​ൾ റൂം ​എ​ന്നി​വ സ​ജ്ജീ​ക​രി​ച്ച​താ​യി ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.
ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് 8075171563, 9446219530, 9447511708, 9539313884, 9895157775, 04862 222711 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.
വെ​ങ്ങ​ല്ലൂ​ർ ഷെ​റോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള​ള സി​എ​സ്എ​ൽ​ടി​സി​യി​ൽ നാ​ളെമു​ത​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങും.
80 ബെ​ഡു​ക​ളാ​ണ് ഇ​വി​ടെ​യു​ള​ള​ത്. വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​തെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ര​ണ്ട് ഡൊ​മി​സി​ല​ിയറി കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും പോ​കു​ന്ന​തി​ന് വാ​ഹ​നം ല​ഭി​ക്കാ​ത്ത രോ​ഗി​ക​ൾ​ക്കാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ക​രു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ച്ചു വ​രി​ക​യാ​ണ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.