അ​നു​മ​തി​യി​ല്ലാ​തെ മ​രം മു​റി​ക്ക​ൽ അ​പ​ക​ട​ത്തി​നി​ട​യാ​ക്കും: കെഎസ്ഇ​ബി
Friday, May 7, 2021 10:20 PM IST
തൊ​ടു​പു​ഴ: വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നുപോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞദി​വ​സം തു​ട​ങ്ങ​നാ​ട് പ​ഴ​യ​മ​റ്റ​ത്ത് മ​രം മു​റി​ച്ചു 11 കെ​വി ലൈ​നി​ലേ​ക്ക് വീ​ണ് ഒ​രാ​ൾ​ക്ക് ഷോ​ക്കേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം തൊ​ടു​പു​ഴ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
വൈ​ദ്യു​തി ലൈ​നു​ക​ൾ ക​ട​ന്നു പോ​കു​ന്ന ഭാ​ഗ​ത്തു മ​രം മു​റി​ക്കു​ന്ന​തും ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ബ​ന്ധ​പ്പെ​ട്ട വൈ​ദ്യു​തി ഓ​ഫീ​സി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ നി​ബ​ന്ധ​ന. എ​ന്നാ​ൽ ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ വൈ​ദ്യു​തി ലൈ​നു​ള്ള ഭാ​ഗ​ത്ത് മ​ര​ങ്ങ​ളോ ശി​ഖ​ര​ങ്ങ​ളോ മു​റി​യ്ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി വ​യ്ക്കു​മെ​ന്ന് കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.