ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല ത​ക​ർ​ച്ച​യി​ൽ : മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Friday, May 7, 2021 10:20 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ളോ​ടു​ള്ള സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി, പ്ര​ള​യം തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നും ക​ര​ക​യ​റി വ​രു​ന്പോ​ഴാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​യി കോ​വി​ഡെ​ത്തി​യ​ത്. ക​ട​ത്തി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​ത്തെ റം​സാ​ൻ പെ​രു​ന്നാ​ൾ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു.
വ്യാ​പാ​രി​ക​ൾ പു​തി​യ സ്റ്റോ​ക്കു​ക​ൾ എ​ടു​ത്തു പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ളെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​സ്ഥാ​പ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ല. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ർ​ക്കാ​ർ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്പോ​ഴും വ്യാ​പാ​രി​ക​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു.
ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ ഭൂ​രി​ഭാ​ഗ​വും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ചെ​റു​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും വ​ലി​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണം. കൂ​ടാ​തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴു​കു​ന്ന​ത് വ്യാ​പാ​രി​ക​ളാ​ണ്.​അ​തി​നാ​ൽ വ്യാ​പാ​രി​ക​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​യി വാ​ക്സി​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്ത​ണം.
വ്യാ​പാ​രി​ക​ളു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ ഇ​ള​വ് ന​ൽ​കു​ക, വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ക, വൈ​ദ്യു​ത ചാ​ർ​ജി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ക, വാ​ട​ക​യ്ക്ക് ക​ച്ച​വ​ടം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ക, മു​നി​സി​പ്പാ​ലി​റ്റി ലൈ​സ​ൻ​സ് ഫീ​സി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ക, സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​റു മാ​സ​ത്തെ വാ​ട​ക കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ സൈ​ര, പി.​ജി. രാ​മ​ച​ന്ദ്ര​ൻ, സാ​ലി എ​സ്.​മു​ഹ​മ്മ​ദ്, പി.​അ​ജീ​വ് , ടോ​മി സെ​ബാ​സ്റ്റ്യ​ൻ, ഷെ​രീ​ഫ് സ​ർ​ഗം, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.