ഹോം​വാ​ലു​വേ​ഷ​ൻ അ​നു​വ​ദി​ക്ക​ണം: പി​ജി​ടി​എ
Friday, May 7, 2021 10:20 PM IST
തൊ​ടു​പു​ഴ: ​കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ക്ക് ഹോം ​വാ​ലു​വേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്രൈ​വ​റ്റ് സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​രോ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യു​ടെ കീ​ഴി​ലും ഓ​രോ സ്കൂ​ളു​ക​ളെ ക്യാ​ന്പു​ക​ളാ​ക്കി മാ​റ്റ​ണം. ഇ​വി​ടെ​നി​ന്നും സ​മീ​പ​ത്തു​ള്ള എ​ല്ലാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി,ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും ഒ​രാ​ഴ്ച​ത്തേ​യ്ക്കു​ള്ള ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ഇ​വ​യു​ടെ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി എ​ത്തി​ക്കു​ന്പോ​ൾ അ​ടു​ത്ത സെ​റ്റ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വീ​ണ്ടും ന​ൽ​കു​ന്ന രീ​തി​യി​ലു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ. ​ജി. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗം മു​ഖ്യ ര​ക്ഷാ​ധി​കാ​രി സി​ബി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു .ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു കു​ര്യ​ൻ,കെ. ​ഷ​ഫീ​ർ,ശാ​ലു​മോ​ൻ​സി കു​ര്യ​ൻ ,സു​ധീ​ർ ച​ന്ദ്ര​ൻ, രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.