യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ കോ​വി​ഡ് ബാ​ധി​ത​നാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Friday, May 7, 2021 10:16 PM IST
അ​ടി​മാ​ലി: യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ കോ​വി​ഡ് ബാ​ധി​ത​നാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു. മാ​ങ്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ക്കൗ​ണ്ട​ന്‍റ് കു​ഞ്ചി​ത്ത​ണ്ണി വ​ട​ക്കേ​മു​റി​യി​ൽ വി.​ബി.​ഷൈ​ല​ജ​ൻ(56) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ നി​ല​ഗു​രു​ത​ര​മാ​കു​ക​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.​
ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ രാ​ത്രി പ​ത്തോ​ടെ ഭ​ർ​ത്താ​വി​ന് ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും ഫോ​ണി​ൽ വി​ളി​ച്ച് ഭാ​ര്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡാ​യ​തി​നാ​ൽ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പ​ല​രും ത​യാ​റാ​യി​ല്ല.​സം​ഭ​വ​മ​റി​ഞ്ഞ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും സ​മ​യം ഏ​റെ വൈ​കി​യി​രു​ന്നു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ന്പ് മ​ര​ണം സം​ഭ​വി​ച്ച​തി​നാ​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം വീ​ട്ടു​കാ​ർ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്.​ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ലേ​ഖ​ക​നാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.​സം​സ്കാ​രം ന​ട​ത്തി.​ ഭാ​ര്യ ഷേ​ർ​ളി.​ മ​ക്ക​ൾ:​ അ​ഭി​രാം, ഐ​ശ്വ​ര്യ.