അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ സം​സ്ഥാ​നം വി​ടു​ന്നു
Friday, May 7, 2021 10:16 PM IST
ക​ട്ട​പ്പ​ന: ഇ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തോ​ടെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​തി​ർ​ത്തി​യി​ൽ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ലി​യ തി​ര​ക്ക്. ഇ​ന്ന​ലെ​മാ​ത്രം അ​തി​ർ​ത്തി​ക​ട​ന്ന​ത് മു​ന്നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ്.
ജി​ല്ല​യി​ൽ മി​നി ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മു​ത​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​സ്റ്റേ​റ്റു​ക​ളി​ൽ ജോ​ലി​ക്കെ​ത്തി​യ​വ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്നു​മു​ത​ൽ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടെ പു​റ്റ​ടി, വ​ണ്ട​ൻ​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ, ച​ക്കു​പ​ള്ളം, ആ​ന​വി​ലാ​സം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ എ​സ്റ്േ​റേ​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും കൂ​ട്ട​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ക​ന്പം, തേ​നി, ആ​ണ്ടി​പ്പെ​ട്ടി, പെ​രി​യ​കു​ളം, ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ എ​സ്റ്േ​റേ​റ്റ് ല​യ​ങ്ങ​ളി​ലാ​ണ് താ​മ​സി​ച്ച് ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ഴും ഇ​ത്ത​ര​ത്തി​ൽ ഇ​വ​ർ മ​ട​ങ്ങി​യി​രു​ന്ന​താ​യി തോ​ട്ടം ഉ​ട​മ​ക​ൾ പ​റ​യു​ന്നു. പ​ല​ർ​ക്കും തൊ​ഴി​ൽ ന​ഷ്ടം സം​ഭ​വി​ക്കു​മെ​ന്ന​തും പ​ട്ടി​ണി​യി​ലേ​ക്ക് പോ​കു​മെ​ന്ന ഉ​ൾ​ഭ​യ​ത്താ​ലാ​ണ് അ​തി​ർ​ത്തി ക​ട​ക്കു​ന്ന​ത്. കൂ​ടാ​തെ കൊ​റോ​ണ വ്യാ​പ​ന​വും ഇ​വ​രെ അ​ല​ട്ടു​ന്ന പ്ര​ശ്ന​മാ​ണ്.