പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും
Friday, May 7, 2021 10:16 PM IST
പീ​രു​മേ​ട്: പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നാ​ണ് അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, കെ.​ടി. ബി​നു എ​ന്നി​വ​ർ 25 ല​ക്ഷം രൂ​പ​വീ​തം ത​ങ്ങ​ളു​ടെ ഫ​ണ്ടി​ൽ​നി​ന്നും ന​ല്കും. രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ, ആ​ശ ആ​ന്‍റ​ണി എ​ന്നി​വ​ർ അ​ഞ്ചു​ല​ക്ഷം രൂ​പ​വീ​ത​വും അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്തു​ല​ക്ഷം, കൊ​ക്ക​യാ​ർ, പീ​രു​മേ​ട്, ഏ​ല​പ്പാ​റ, പെ​രു​വ​ന്താ​നം, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി പ​ഞ്ചാ​യ​ത്തു​ക​ൾ അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും പ്ലാ​ന്‍റി​നാ​യി ന​ല്കും. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യു​ക്ത എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സാ​ബു, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.