സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ര​ക്ക്
Friday, May 7, 2021 10:16 PM IST
ക​ട്ട​പ്പ​ന: ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ നി​ര​യാ​ണ് ഇ​ന്ന​ലെ കാ​ണ​പ്പെ​ട്ട​ത്. ലോ​ക് ഡൗ​ണ്‍ കാ​ല​ത്തേ​ക്കു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തി​യ​താ​ണ് തി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ഇ​ന്നു​മു​ത​ൽ പ​തി​നാ​റു​വ​രെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലെ യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് ജ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റു​ക​ളി​ൽ കൂ​ടു​ത​ലാ​യി എ​ത്തി​യ​ത്.

ഇ​തോ​ടെ ടൗ​ണി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ൾ​പ്പ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പോ​ലി​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി​രു​ന്നു.

എ​ന്നാ​ൽ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നാ​ർ: ലോ​ക്ക് ഡൗ​ണ്‍ ആ​ശ​ങ്ക​യി​ൽ അ​ത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​വാ​ൻ ജ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ മൂ​ന്നാ​ർ ടൗ​ണ്‍ ജ​ന​നി​ബി​ഡ​മാ​യി. ഇ​ന്നു​മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ എ​ന്ന സ​ർ​ക്കാ​ർ അ​റി​യി​പ്പ് വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ത​ന്നെ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​വാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ​ത്. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ൻ പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും ന​ന്നേ പ​ണി​പ്പെ​ടേ​ണ്ടി​വ​ന്നു.

മൂ​ന്നാ​റി​ലെ എ​സ്റ്റേ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്. ലോ​ക്ക് ഡൗ​ണ്‍ ഒ​രു​മാ​സം​വ​രെ നീ​ണ്ടേ​ക്കാ​മെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും തി​ര​ക്ക് വ​ർ​ധ​ദ്ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി, മാം​സ വി​ല്പ​ന ശാ​ല​ക​ളി​ൽ ക്യൂ ​നി​ന്നാ​യി​രു​ന്നു ജ​ന​ങ്ങ​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ച്ചു​കൂ​ട്ടി​യ​ത്.

മൂ​ന്നാ​റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും ഫ​ലം​ക​ണ്ടി​ല്ല. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ പോ​ലീ​സി​ന് ക​ട​ത്തി​വി​ടേ​ണ്ട​താ​യും വ​ന്നു. ഇ​തോ​ടെ​യാ​ണ് മൂ​ന്നാ​ർ ടൗ​ണി​ൽ ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി​യ​തും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ ആ​ണെ​ങ്കി​ലും അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ​ത​ന്നെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് തി​ര​ക്കി​ന് അ​ല്മെ​ങ്കി​ലും അ​യ​വു​ണ്ടാ​യ​ത്.

ഉ​പ്പു​ത​റ: ഇ​ന്നു​മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ ഏ​ല​പ്പാ​റ​യി​ൽ ജ​ന​ങ്ങ​ളു​ടെ വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്നു​മു​ത​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല​ന്ന ധാ​ര​ണ​യി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ​യി​റ​ങ്ങി​യ​താ​ണ് വ​ലി​യ തി​ര​ക്കി​നി​ട​യാ​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കു​യ​രു​ന്പോ​ഴും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യാ​ണ്. വീ​ട്ടി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ ടൗ​ണി​ലെ​ത്തു​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്.

ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ 400 പേ​രി​ല​ധി​ക​മാ​ണ് കോ​വി​ഡ് രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വി​ൽ ഏ​ഴു​പേ​രാ​ണ് രോ​ഗം​മൂ​ലം മ​രി​ച്ച​ത്. പ​ത്തു​പേ​ർ അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ജാ​ഗ്ര​താ​ക്കു​റ​വ് കാ​ണി​ക്കു​ന്ന​ത്. ഇ​ത് രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കും. ലോ​ക് ഡൗ​ണ്‍ കാ​ല​ത്തും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​മെ​ന്നി​രി​ക്കെ​യാ​ണ് ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യെ​ത്തി​യ​ത്. ടൗ​ണി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടി​യ​ത​റി​ഞ്ഞ് പീ​രു​മേ​ട്ടി​ൽ​നി​ന്ന് പോ​ലീ​സെ​ത്തി ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ച്ചു.