അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും
Thursday, May 6, 2021 9:47 PM IST
അ​ടി​മാ​ലി: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും വാ​ക്സി​നേ​ഷ​നും കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല​യു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി തീ​രു​മാ​നി​ച്ചു.
ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ത്തി​വ​ന്നി​രു​ന്ന കൊ​വി​ഡ് പ​രി​ശോ​ധ​ന പ​ല​പ്പോ​ഴും തി​ക്കി​നും തി​ര​ക്കി​നും ഇ​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ തീ​രു​മാ​നം.
ആ​ശു​പ​ത്രി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ന്നു​മു​ത​ൽ അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി ഹൈ​സ്കൂ​ളി​ലാ​ണ് ന​ട​ത്തു​ക. ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് എ​സ്എ​ൻ​ഡി​പി ബി​എ​ഡ് കോ​ള​ജി​ലും ക്ര​മീ​ക​രി​ക്കും.
അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം തു​ട​ങ്ങാ​ൻ ഉ​ത്ത​ര​വ് ല​ഭി​ച്ച​ശേ​ഷം അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ആ​ദ്യം ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
പി​ന്നീ​ട് ക്യാ​ന്പ് അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്ക്കൂ​ളി​ലേ​ക്ക് മാ​റ്റി.
ഇ​തി​നു​ശേ​ഷ​മാ​ണ് വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ക്യാ​ന്പ് ബി​എ​ഡ് കോ​ള​ജി​ൽ തു​ട​ങ്ങു​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്പോ​ട്ടു കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.