ലെ​റ്റ​ർ പാ​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ആ​രോ​പ​ണം
Thursday, May 6, 2021 9:47 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലെ​റ്റ​ർ പാ​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ആ​രോ​പ​ണം. ഒ​ന്പ​താം വാ​ർ​ഡ് മെ​ന്പ​റും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഷി​ജി മാ​ള​വ​ന​യാ​ണ് ത​ന്‍റെ പ​ഴ​യ ലെ​റ്റ​ർ പാ​ഡി​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.
പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ര്യ​ത്തി​ലാ​ണ് ഒ​ന്പ​താം വാ​ർ​ഡി​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.
എ​ന്നാ​ൽ മു​ന്പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ലു​ള്ള ലെ​റ്റ​ർ​പാ​ഡി​ലാ​ണ് ഷി​ജി മാ​ള​വ​ന അ​റി​യി​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യാ വ​ഴി പ്ര​ച​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി. പ​ഴ​യ ലെ​റ്റ​ർ പാ​ഡു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി ബി​ജെ​പി കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ആ​രോ​പി​ച്ചു.
അ​തേ​സ​മ​യം വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി മാ​റ്റി​യ വി​വ​രം അ​റി​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് ത​ന്നെ ചു​മ​ത​ല​പ്പെ​പ​ടു​ത്തി​യ​തെ​ന്നും എ​ന്നാ​ൽ ത​ന്‍റെ തി​ര​ക്കും അ​ശ്ര​ദ്ധ​യും​മൂ​ലം തെ​റ്റ് സം​ഭ​വി​ച്ച​താ​ണെ​ന്നും വാ​ർ​ഡ് മെ​ന്പ​ർ ഷി​ജി മാ​ള​വ​ന പ​റ​ഞ്ഞു.