ഇ​ര​ട്ട​യാ​റ്റി​ൽ കോ​വി​സ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Thursday, May 6, 2021 9:46 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​സ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളാ​ണ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യി മാ​റ്റി​യ​ത്. ഇ​വി​ടെ എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 ബെ​ഡു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ എ​ണ്ണം ആ​വ​ശ്യ​മാ​യാ​ൽ അ​തി​ന​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കും. ചെ​ന്പ​ക​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തും ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തും. ഒ​രു ന​ഴ്സി​ന്‍റെ സേ​വ​നം എ​പ്പോ​ഴും ല​ഭ്യ​മാ​ക്കും.
എ​ല്ലാ​യ്പ്പോ​ഴും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​യി​രി​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.