കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ൽ ഇ​ടു​ക്കി എ​ട്ടാ​മ​ത്
Thursday, May 6, 2021 9:46 PM IST
ഉ​പ്പു​ത​റ: കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വി​ൽ വി​റ​ങ്ങ​ലി​ച്ച് ഇ​ടു​ക്കി. ഓ​രോ ദി​വ​സ​വും ആ​യി​ര​വും അ​തി​ല​ധി​ക​വു​മാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി ക​ണ​ക്ക്. മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ക​യാ​ണ്.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ൽ 61845 രോ​ഗി​ക​ളു​മാ​യി ഒ​ന്നാം​സ്ഥാ​നം എ​റ​ണാ​കു​ള​ത്തി​നാ​ണ്. തൊ​ട്ടു​പി​ന്നി​ൽ 53600 രോ​ഗി​ക​ളു​മാ​യി കോ​ഴി​ക്കോ​ടു​മു​ണ്ട്. മ​ല​പ്പു​റ​ത്ത് 44273 രോ​ഗി​ക​ളു​ള്ള​പ്പോ​ൾ തൊ​ട്ടു​പി​ന്നാ​ലാ​യി 44266 തൃ​ശൂ​രാ​ണ്. തി​രു​വ​ന്ത​പു​ര​ത്ത് 32758, പാ​ല​ക്കാ​ട്ട് 27273 രോ​ഗി​ക​ളും കോ​ട്ട​യ​ത്ത് 16242 രോ​ഗി​ക​ളും എ​ട്ടാം​സ്ഥാ​ന​ത്ത് 15300 രോ​ഗി​ക​ളു​മാ​യി ഇ​ടു​ക്കി​യു​മെ​ത്തി. ഇ​ന്ന​ലെ 228 രോ​ഗി​ക​ൾ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ പു​തി​യ​താ​യി 950 രോ​ഗി​ക​ൾ ചി​കി​ത്സ​ക്കെ​ത്തി.
ജി​ല്ല​യി​ലു​ള്ള​വ​ർ മ​റ്റു ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന്, പ​ത്ത​നം​തി​ട്ട​യി​ൽ മൂ​ന്ന്, കോ​ട്ട​യ​ത്ത് 14, എ​റ​ണാ​കു​ള​ത്ത് 25, തൃ​ശൂ​രി​ൽ നാ​ല്, പാ​ല​ക്കാ​ടും മ​ല​പ്പു​റ​ത്തും ഒ​ന്നു​വീ​ത​മാ​ണ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ക്കു​ക​യാ​ണ്.
പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി വ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​താ​ണ് ഇ​ത്ര​യ​ധി​കം രോ​ഗ​തോ​ത് ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.
രോ​ഗം ഇ​ത്ര​യ​ധി​കം വ​ർ​ധി​ക്കു​ന്പോ​ഴും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​ൽ ഇ​പ്പോ​ഴും മ​ടി​കാ​ണി​ക്കു​ക​യാ​ണ്.
പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശം ത​ള്ളി​ക്ക​ള​യു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മി​നി ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ഓ​രോ​ദി​വ​സ​വും ഓ​രോ ഡി​വൈ​എ​സ്പി​യു​ടെ​യും കീ​ഴി​ൽ 800-ല​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്.
ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ല​ങ്കി​ൽ രോ​ഗ​നി​ര​ക്കും മ​ര​ണ​നി​ര​ക്കും ജി​ല്ല​യി​ൽ ഇ​നി​യും ഉ​യ​രും.
നാ​ളെ​മു​ത​ൽ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലെ​ങ്കി​ലും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ വീ​ടു​ക​ളി​ൽ ഇ​രു​ന്നി​ല്ലെ​ങ്കി​ൽ രോ​ഗ​ത്തെ പി​ടി​ച്ചു​കെ​ട്ടു​ന്ന​ത് അ​സാ​ധ്യ​മാ​യി തീ​രും.