കോ​വി​ഡ്: ജെ​സി​ഐ സെ​മി​നാ​റു​ക​ൾ ഇ​ന്നു മു​ത​ൽ
Thursday, May 6, 2021 9:42 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ഭീ​തി കു​റ​യ്ക്കാ​ൻ ജെ​സി​ഐ തൊ​ടു​പു​ഴ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ സെ​മി​നാ​റു​ക​ൾ ന​ട​ത്തും. ജി​ല്ലാ മെ​ഡി​ക്ക​ൽ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സൂം ​പ്ലാ​റ്റ്ഫോ​മി​ലാ​ണ് സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ന്ന് ജി​ല്ലാ ആ​യു​ർ​വേ​ദ വ​കു​പ്പു​മാ​യും എ​ട്ടി​ന് ജി​ല്ലാ ഹോ​മി​യോ വ​കു​പ്പു​മാ​യും ഒ​ന്പ​തി​ന് ജി​ല്ലാ അ​ലോ​പ്പ​തി വ​കു​പ്പു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ക. ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സെ​മി​നാ​റു​ക​ൾ ആ​രം​ഭി​ക്കും. ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ആ​ർ. സു​രേ​ഷ്, ഡോ. ​സ​തീ​ഷ്കു​മാ​ർ ധ​ന്വ​ന്ത​രി, ഹോ​മി​യോ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജി​ജി വ​ർ​ഗീ​സ്, ഡോ. ​എ​ച്ച്.​ ഹ​രീ​ഷ് കു​മാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യം പ​രി​പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​അ​മ​ൽ അ​ബ്ര​ഹാം, ഐ​എം​എ ജി​ല്ലാ ക​ണ്‍​വീ​ന​ർ ഡോ. ​സി.​വി. ജേ​ക്ക​ബ് എ​ന്നി​വ​ർ സെ​മി​നാ​റു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
സെ​മി​നാ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും. സൂം ​മീ​റ്റിം​ഗ് ഐ​ഡി. 814 2125 9894, പാ​സ്കോ​ഡ്. JCITDPA. ഫോ​ണ്‍: 9961619879. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ തൊ​ടു​പു​ഴ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സി.​എ. ഫെ​ബി​ൻ ലീ ​ജെ​യിം​സ്, മു​ൻ ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഡോ. ​ഏ​ലി​യാ​സ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.